play-sharp-fill
മലപ്പുറം തിരൂരിൽ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഒഡീഷ സ്വദേശിയ്ക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു

മലപ്പുറം തിരൂരിൽ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഒഡീഷ സ്വദേശിയ്ക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ ഹേമധാർ ഛലനയെ ആണ് 2021ൽ പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.

2021 ജൂണിൽ കൊടക്കാട് ക്വാർട്ടേഴ്‌സിൽ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞിരുന്ന കർണാടക സ്വദേശിയായ ഏഴു വയസ്സുകാരിയെയാണ്ഇയാള്‍ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി താൻ താമസിക്കുന്ന മുറിയിൽ വെച്ച് കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കുട്ടിയെ മർദിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

പ്രതി പിഴ അടയ്ക്കുന്ന പക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ ഈ കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദിനേശ് ആണ് ശിക്ഷ വിധിച്ചത്.