മലപ്പുറത്ത് സ്കൂൾ  വിദ്യാർഥികളുമായി പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട് മറിഞ്ഞു; മുപ്പതിലധികം വിദ്യാർഥികൾ ആശുപത്രിയിൽ

മലപ്പുറത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട് മറിഞ്ഞു; മുപ്പതിലധികം വിദ്യാർഥികൾ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ 18 വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 15 വിദ്യാർഥികളെ മഞ്ചേരിയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൻറെ ബസ് അപകടത്തിൽപ്പെട്ടത്.

സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടയിൽ ബസിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിന്റെ മറ്റൊരു ബസ്സിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൽ ഒരു ഭാഗത്തേക്ക് മറിഞ്ഞു. ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

സംഭവസ്ഥലം മഞ്ചേരി പോലീസെത്തി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.