മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു; പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
പൊന്നാനി: മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം. ഒഡീഷയിൽ നിന്നുള്ള തൊഴിലാളിയാണ് ഇയാൾ. നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി.
നിലമ്പൂരിൽ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകകോശ ജീവിയായ പാരസൈറ്റ് അഥവ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.