
ആലപ്പുഴ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു:എസ്.ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നു.
സ്വന്തം ലേഖകൻ
തലവടി: വെള്ളപ്പൊക്ക ദുരിതം ഏറ അനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു.
തമിഴ്നാട് കാരക്കോണത്തു നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻ.ഡി.ആർ.എഫ് സംഘമാണ് തലവടിയിൽ എത്തിയത്.
അടിയന്തിര ഘട്ടത്തിൽ ദുരിത ബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനും ദുരിത ബാധിതർക്ക് ലഭ്യമായ സേവനം നൽകാനുമാണ് സംഘത്തിന് ചുമതല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല കളക്ടറിൻ്റെ മേൽനോട്ടത്തിലാണ് എൻ.ഡി.ആർ.എഫ് സംഘം സന്ദർശനം നടത്തുന്നത്.
ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
എസ്.ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വില്ലേജ് ഓഫീസർ റെജി പോൾ ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് എന്നിവരും സംഘത്തിനൊപ്പമുണ്ട്.
Third Eye News Live
0