
മലപ്പുറം:ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനെയും, രക്ഷിക്കാനിറങ്ങി കുടുങ്ങിയ മറ്റൊരാളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്ബൊയില്‍ സ്വദേശിയായ അദിനാനാണ് അപകടത്തില്‍പെട്ടത്.
ഗ്രൗണ്ടില്‍നിന്ന് പുറത്തേക്കുപോയ പന്ത് എടുക്കുന്നതിനിടെ നിര്‍മാണത്തിലിരുന്ന ഏകദേശം നാല്‍പ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ പ്രദേശവാസിയായ ഒരാള്‍ കിണറ്റിലിറങ്ങിയെങ്കിലും ഇരുവരും കുടുങ്ങി. നാട്ടുകാര്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
തുടര്‍ന്ന് വിവരം ലഭിച്ച അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വലയുടെ സഹായത്തോടെ ആദ്യം കുട്ടിയെയും പിന്നാലെ രക്ഷിക്കാനിറങ്ങിയ ആളെയും പുറത്തെടുത്തു. കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


