ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പിടിവീഴും; ഡോക്ടർമാർക്ക് കടിഞ്ഞാണിടാൻ സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ ഉടൻ ആരംഭിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഗവൺമെന്റ് ്‌മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പിടിവീഴും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യേഗസ്ഥനെ മേധാവിയാക്കി മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കും. കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കുലിയും തടയുകയാണ് ലക്ഷ്യം.
നിലവിൽ കെ.എസ.്ഇ.ബി, കെ.എസ.്ആർ.ടി.സി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിൽ പൊലീസ് ഉദ്യാഗസ്ഥർ മേധാവിയായുള്ള വിജിലൻ സെൽ ഉണ്ട്. ഇതിന് സമാനമായിട്ടായിരിക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും സെൽ രൂപികരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ മെഡിക്കൽ കോളജുകളിലെ പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ശസ്ത്രക്രിയക്ക് കൈക്കൂലിവാങ്ങുന്നതും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് പുതിയ മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നത്.
ഇതുസംബന്ധിച്ച് ആരാഗ്യവകുപ്പിന്റെ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു