ശബരിമല കയറാൻ അതിയായ ആഗ്രഹമുള്ള ബിന്ദു എന്താ കോടതിയിൽ പോകാത്തത്: സർക്കാർ സംരക്ഷണം നൽകുന്നില്ലെങ്കിൽ കോടതിയിൽ നിന്നും സംരക്ഷണം തേടാം; ബിന്ദു ആഗ്രഹിക്കുന്നത് മാധ്യമശ്രദ്ധയും പബ്ലിസിറ്റിയും മാത്രമോ..?
സ്വന്തം ലേഖകൻ
കൊച്ചി: വിവാദങ്ങളുടെ മലകയറ്റത്തിനായി കേരളത്തിലെമ്പാടും കറങ്ങി നടക്കുന്ന ബിന്ദു തങ്കം കല്യാണിയുടെ ലക്ഷ്യം മാധ്യമ ശ്രദ്ധ മാത്രമോ..! മാധ്യമ ശ്രദ്ധ മാത്രമാണ് ബിന്ദു ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. തൃപ്തി ദേശായി അടക്കമുള്ളവർ എത്തിയപ്പോൾ കൊച്ചിയിൽ ഒപ്പമെത്തി കുരുമുളക് സ്േ്രപ ഏറ്റുവാങ്ങിയ ബിന്ദു, ശനിയാഴ്ച കോട്ടയത്തും എത്തി. ഡിസംബർ രണ്ടിന് മല കയറുമെന്നു പ്രഖ്യാപിച്ച ബിന്ദു എന്തിനാണ് ശനിയാഴ്ച കോട്ടയത്ത് എത്തിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
കഴിഞ്ഞ വർഷം ശബരിമല കയറി വിവാദങ്ങളിൽ കയറിപ്പറ്റി വാർത്തയുടെ ഭാഗമായിരുന്നു ബിന്ദു. തുടർന്ന് ബിന്ദുവിന്റെയും കനക ദുർഗയുടെയും പേര് അടക്കം സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരുന്നു. ഇതേ തുടർന്നാണ് വിവാദങ്ങൾ കത്തിക്കയറിയതും സർക്കാരിന് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിടേണ്ടി വന്നതും. തുടർന്നാണ് സർക്കാർ നിലപാട് മാറ്റി രംഗത്ത് ഇറങ്ങിയത്. പിന്നാലെ സുപ്രീം കോടതി റിവ്യു ഹർജി പരിഗണിക്കുന്നതിനായി അഞ്ചംഗ ബഞ്ചിനു വിടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് ബിന്ദുവും, തൃപ്തി ദേശായിയും അടക്കമുള്ളവർ ശബരിമല കയറണമെന്ന് ആവശ്യവുമായി രംഗത്തിറങ്ങിയത്. നിലവിൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ തന്നെ ആണ് മല കയറാനായി ഈ സംഘം എത്തുന്നത്. സർക്കാരും പൊലീസും വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാട് എടുത്തിരിക്കുമ്പോഴാണ് ഇപ്പോൾ തൃപ്തിയും ബിന്ദുവും അടങ്ങുന്ന സംഘം കെട്ടുംകെട്ടി മലകയറാനെത്തുന്നത്. സുപ്രീം കോടതിയെ സമീപിച്ച് കേസിൽ അനൂകൂല വിധി വാങ്ങാനുള്ളതിനു പകരമാണ് ഇപ്പോൾ ഇവർ തങ്ങളുടെ ഇഷ്ടത്തിനു പൊലീസും സർക്കാരും വഴങ്ങണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത് പബ്ലിസിറ്റിയ്ക്കും മാധ്യമ ശ്രദ്ധയ്ക്കും വേണ്ടിയുള്ള സ്റ്റണ്ട് മാത്രമാണെന്നാണ് വ്യക്തമാകുന്നത്.