അമ്മിണി ശനിയാഴ്ച കോട്ടയത്ത് എത്തിയത് ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ: സഭയെ രക്ഷിക്കാൻ വീണ്ടും ശബരിമലയുമായി അമ്മിണി അവതരിച്ചു

അമ്മിണി ശനിയാഴ്ച കോട്ടയത്ത് എത്തിയത് ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ: സഭയെ രക്ഷിക്കാൻ വീണ്ടും ശബരിമലയുമായി അമ്മിണി അവതരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിചാരണയ്ക്കായി കോട്ടയത്ത് എത്തുന്ന ദിവസം തന്നെ അതിരാവിലെ ബിന്ദു അമ്മിണിയും നഗരത്തിൽ എത്തുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതിരുന്നിട്ടും അമ്മിണി, പ്രസ്‌ക്ലബിൽ പത്ര സമ്മേളനം നടത്തുന്നു. മന്ത്രി എ.കെ ബാലനെതിരെ പൊട്ടിത്തെറിക്കുന്നു. ഏ.കെ ബാലനെതിരെ പത്രസമ്മേളനം നടത്താൻ കൊച്ചിയിൽ നിന്ന് കോട്ടയം വരേ എത്തേണ്ട കാര്യമുണ്ടോ എന്നുള്ളതാണ് സംശയം. ശബരിമല വിഷയം കൊണ്ടു വന്ന് സഭയെയും ഫ്രാങ്കോയെയും മാധ്യമങ്ങളുടെ മുന്നിൽ നിന്നും രക്ഷിക്കാനുള്ള നാടകത്തിലെ തന്റെ വേഷമാണോ അമ്മിണി അഭിനയിച്ച് തീർത്തതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

ശനിയാഴ്ച രാവിലെയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതിയിൽ ഹാജരാകാൻ നൽകിയിരുന്ന സമയം. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൊച്ചിയിൽ എത്തുകയും ചെയ്തു. തുടർന്ന് ഇവിടെ നിന്ന് ബിഷപ്പ് നേരെ കോട്ടയത്ത് എത്തി. പള്ളിയിൽ പ്രാർത്ഥിച്ച ശേഷം ഫ്രാങ്കോ നേരെ കോടതിയിലേയ്ക്ക് എത്തുന്നതിനായിരുന്നു പദ്ധതിയിട്ടത്. തുടർന്ന് കോടതിവളപ്പിൽ വാഹനത്തിൽ വന്നിറങ്ങിയ ഫ്രാങ്കോ, അൽപ നേരം കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം നേരെ കോടതി മുറിയിലേയ്ക്കു കയറുകയായിരുന്നു. കൃത്യം 11 ന് തന്നെ വിചാരണ നടപടികൾ ആരംഭിക്കുകയും, നിമിഷ നേരങ്ങൾക്കകം നടപടി പൂർത്തിയാകുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതേ സമയം തന്നെയാണ് ബിന്ദുവും കോട്ടയത്തേയ്ക്കും സഞ്ചരിച്ചിരുന്നത്. ഫ്രാ്‌ങ്കോയുടെ യാത്രയ്ക്കു സമാനമായിരുന്നു ഇവരുടെ യാത്രയെന്നു വ്യക്തമാകുന്നതാണ് ഓരോ നീക്കവും. രാവിലെ ഏഴു മണിയ്ക്കു ഫ്രാങ്കോ കോട്ടയത്ത് എത്തിയ സമയത്തു തന്നെയാണ് ബിന്ദുവും റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ബിന്ദു റെയിൽവേ സ്‌റ്റേഷനിൽ എത്തിയ വിവരം അതിരാവിലെ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരുന്നു. എന്നാൽ, സ്വയം വാർത്തായാകാൻ വെമ്പിനിൽക്കുന്ന ഇവർക്കു വേണ്ടി ശബ്ദിക്കേണ്ടെന്നായിരുന്നു തേർഡ് ഐ ന്യൂസ് ലൈവിന്റെ നിലപാട്. ഇതേ തുടർന്ന് ചിത്രം സഹിതം വിശദാംശങ്ങൾ ലഭിച്ചിട്ടും തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയാക്കാതിരുന്നത്.

റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ടിബിയിലേയ്ക്കായിരുന്നു ബിന്ദുവിന്റെ യാത്ര. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് ബിന്ദു ടിബിയിൽ എത്തി. പിന്നീട് ഊട്ടി ലോഡ്ജിലുമെത്തി ബിന്ദുവിന്റെ യാത്രാവിവരം അറിഞ്ഞ് ഒരു സംഘം ഹിന്ദു ഐക്യവേദി ബിജെപി പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, 11 മണിയ്ക്കു പ്ത്രസമ്മേളനം നടത്തിയ ശേഷം ബിന്ദു പിരിഞ്ഞു പോകുകയായിരുന്നു.

എന്നാൽ, ശബരിമലയുടെ പേരിൽ ബിന്ദു ശനിയാഴ്ച കോട്ടയത്ത് നടത്തിയ കാര്യങ്ങൾ പരിശോധിച്ചാൽ കൃത്യമായ പ്ലാനോടുകൂടിയാണ് കാര്യങ്ങൾ നടന്നതെന്നു വ്യക്തമാകുകയാണ്. ബിന്ദു കോട്ടയത്ത് എത്തുന്ന അതേ സമയത്തു തന്നെയാണ് ബിഷപ്പ് ഫ്രാങ്കോയും എത്തിത്. താൻ എത്തുന്ന വിവരം ബിന്ദു കൃത്യമായി സംഘപരിവാർ സംഘത്തിന് ചോർത്തി നൽകിയിരുന്നു. ഇത് അനുസരിച്ചു കോട്ടയത്ത് ഒരു സംഘർഷമായിരുന്നു ബിന്ദു പദ്ധതിയിട്ടിരുന്നത്. ഇത്തരത്തിൽ സംഘർഷമുണ്ടായാൽ സ്വാഭാവികമായും മാധ്യമങ്ങളിൽ മുഴുവൻ ഈ വാർത്ത നിറയും. ബിഷപ്പ് ഫ്രാങ്കോയുടെ കേസും കൂട്ടവും ഒഴിവാകുകയും ചെയ്യും.

എന്നാൽ, സംഘർഷത്തിന് ഒരു സംഘപരിവാർ പ്രവർത്തകൻ പോലും തുനിയാതെ വന്നതോടെയാണ് ഈ പ്ലാൻ പൊളിഞ്ഞത്. ഇതോടെയാണ് ഫ്രാങ്കോ കോടതിയിൽ കയറുന്ന പതിനൊന്നിനു തന്നെ ബിന്ദു പത്രസമ്മേളനം നടത്തിയത്.