ശ്രീനഗർ: മകൻ ജീവനോടെയുണ്ടെങ്കില്‍ ഉടൻ കീഴടങ്ങണം എന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ഭീകരൻ ആദില്‍ ഹുസൈന്റെ അമ്മ.
മകനെപറ്റി എട്ട് വർഷമായി വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു.
ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരില്‍ ഒരാളാണ് ആദില്‍. ആസിഫ് എന്ന യുവാവാണ് മറ്റൊരാള്‍. രണ്ടുപേരുടേയും വീടുകള്‍ ഇന്നലെ പ്രാദേശിക സർക്കാർ തകർത്തിരുന്നു.
‘ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ മകനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ഞാനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി ഇവിടെ എങ്ങനെ ഞങ്ങള്‍ ജീവിക്കും? സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് ഞങ്ങളെ പിടിച്ച് മാറ്റിയത്’ എന്നും ഷെഹസാദ പറഞ്ഞു. വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ആദില്‍ ചെയ്തിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ് ഇയാള്‍.
സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് ഭീകരരുടേയും വീടുകളും തകർത്തത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ത്രാല്‍ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
ഗുജറാത്തില്‍ നിന്ന് മൂന്ന് പേർ, കർണാടകയില്‍ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേർ, ബംഗാളില്‍ നിന്ന് രണ്ട് പേർ, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു.