
“എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ”; രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്. ഗാന്ധിജിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്‌എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതില്‍ നാസര്‍ മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്.
ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതില്‍ നാസര്‍. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്‌എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതില്‍ നാസറിന്റെ പ്രവര്‍ത്തി വിഡിയോയില്‍ പകര്‍ത്തിയത് കൂടെയുള്ളവര്‍ തന്നെയാണ്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്.
Third Eye News Live
0