
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാർഷിക സമ്മേളനം ഏപ്രിൽ 8,9 തീയതികളിൽ സർവ്വകലാശാല ക്യാമ്പസിൽ
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാർഷിക സമ്മേളനം 2025 ഏപ്രിൽ 8,9 തീയതികളിൽ സർവ്വകലാശാല ക്യാമ്പസിൽ വച്ച് നടക്കും. സമ്മേളനം സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
അത്യധികം പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഉന്ന തമായ മൂല്യങ്ങളായ സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ, ഫെഡറൽ തത്വങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
സർവ്വകലാശാലകളെ കാവിവത്ക്കരിക്കുന്നത് വഴി രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാനും ഹിന്ദുത്വ വർഗീയ അജണ്ട മറയില്ലാതെ നടപ്പിലാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ നിരന്തരമായി ശ്രമിച്ചു വരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും, യു ജി സി ഉൾപ്പടെയുള്ള ദേശീയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയും ശാസ്ത്രബോധമില്ലാത്ത പുതുതലമുറയെ സൃഷ്ടിക്കുക എന്ന അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നതവിദ്യാഭ്യസ മേഖലയുൾപ്പടെ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രതിലോമ നടപടികൾക്കെതിരെ ബദ ലുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. എം ജി സർവകലാശാല ഉൾപ്പടെ കേരളത്തിലെ സർവ്വകലാശാലകൾക്ക് ദേശീയ അന്തർദേശീയ റാങ്കിങ്ങുകളിൽ ലഭിക്കുന്ന മികച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളുടെ ഭാഗമായി കൂടി ഉണ്ടായതാണ്.
കേരളത്തിൻ്റെ നേട്ടങ്ങളെ ഇല്ലാ താക്കാനും വികസനപ്രവർത്തനങ്ങളെ തടസപ്പെടുത്തുവാനും ഉന്നതവി ദ്യാഭ്യാസ മേഖലയെ തകർക്കുവാനും ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രി തമായ നീക്കങ്ങൾ സജീവമാണ്.
ഈ സാഹചര്യത്തിലാണ് അസോസിയേഷൻ്റെ 40-ാം വാർഷിക സമ്മേളനം ചേരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ 8 ചൊവ്വ രാവിലെ 10.15 -ന് പ്രകടനം പതാക ഉയർത്തൽ
10.30 -ന് പൊതുസമ്മേളനം
ഉദ്ഘാടനം സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം
വിജയരാഘവൻ ,
സി.ഐ.ടി.യു. ദേശീയ കൗൺസിൽ അംഗം ടി. ആർ. രാഘുനാഥൻ,
, സി.ഐ.ടി.യു കോട്ടയം ജില്ലാസെക്രട്ടറി അഡ്വ. കെ. അനിൽകുമാർ ,
അഡ്വ. പി.ബി. സതീഷ് കുമാർ (സിൻഡിക്കേറ്റ് അംഗം)
എം.എ. അജിത്കുമാർ (ജനറൽ സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ.)
ഡോ. ബിജുകുമാർ കെ (ജനറൽ സെക്രട്ടറി, എ.കെ.പി.സി.ടി.എ.)
ഡോ. വിനു ഭാസ്‌കർ (വൈസ് പ്രസിഡന്റ്, എ.കെ.ജി.സി.ടി.) ഹരിലാൽ (ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്, കേരള)
ഡോ. ബിജു എം. കെ. (സെക്രട്ടറി, എം.ജി.യു.ടി.എ.)
പി. എസ്. സഞ്ജീവ് (സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ.)
കെ. മോഹനചന്ദ്രൻ (ജനറൽ സെക്രട്ടറി, യൂണിവേഴ്‌സിറ്റി പെൻഷനേഴ്സ് ഫോറം, കേരള)
എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.-ന് പ്രതിനിധി സമ്മേളനം
ഉദ്ഘാടനം സഹകരണം ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും.രതീഷ് പി. ബി. (സിൻഡിക്കേറ്റ് അംഗം)അഭിവാദ്യം ചെയ്യും.. തുടർന്ന് റിപ്പോർട്ട് അവതരണം ഏപ്രിൽ 9 ബുധൻ രാവിലെ 10-ന് പ്രതിനിധി സമ്മേളനം തുടർച്ച പ്രമേയങ്ങൾ,ചർച്ച,
വാർഷിക കണക്ക് തെരഞ്ഞെടുപ്പ് .2.-ന് കലാപരിപാടികൾ