play-sharp-fill
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിനും എഎപിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്ന് ഇ.ഡി: കെജ്‌രിവാള്‍ ഇപ്പോഴും ജയിലിലാണ്.

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിനും എഎപിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്ന് ഇ.ഡി: കെജ്‌രിവാള്‍ ഇപ്പോഴും ജയിലിലാണ്.

 

സ്വന്തം ലേഖകൻ
ഡൽഹി: മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി.
ഇ ഡി. 37 ഉം 38 ഉം പ്രതികളായാണ് കുറ്റപത്രത്തില്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടുകിട്ടുന്ന നടപടിയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഇ.ഡി അറിയിച്ചു. സമയബന്ധിതമായ വിചാരണ നടപടികള്‍ക്ക് ഇഡി ഉടന്‍ കോടതിയെ സമീപിക്കും.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ച സുപ്രീം കോടതി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നിരുന്നാലും, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷിക്കുന്ന അഴിമതിക്കേസില്‍ അറസ്റ്റിലായതിനാല്‍ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. കേസിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.