play-sharp-fill
മാധ്യമ രംഗത്തെ തെറ്റായ പ്രവണതകള്‍ തിരുത്തണമെന്ന് മുഖ്യമന്ത്രി; മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യമെന്ന് ചെന്നിത്തല; പരാമര്‍ശങ്ങള്‍ കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തില്‍.

മാധ്യമ രംഗത്തെ തെറ്റായ പ്രവണതകള്‍ തിരുത്തണമെന്ന് മുഖ്യമന്ത്രി; മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യമെന്ന് ചെന്നിത്തല; പരാമര്‍ശങ്ങള്‍ കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തില്‍.

കണ്ണൂര്‍: മാധ്യമ രംഗത്ത് തെറ്റായ വാര്‍ത്തകളും പ്രവണതകളും തിരുത്തുന്നതിന് അതിനകത്തുതന്നെ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള പത്രപ്രവര്‍ത്തക യൂണിയൻ അൻപത്തിയൊൻപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതു ബാഹ്യമായി ചെയ്യാൻ കഴിയില്ല. മാധ്യമ ലോകത്തിന് ഉള്ളില്‍ നിന്നും തന്നെ ഉയര്‍ന്നു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

ജനാധിപത്യത്തിന്റെ കാവല്‍നായയാകേണ്ട മാധ്യമങ്ങള്‍ ഇന്ന് മടിത്തട്ടില്‍ ഇരിക്കുന്ന നായകളായി മാറിയിരിക്കുകയാണെന്നു ദേശീയ മാധ്യമങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയിരിക്കുന്ന മടിത്തട്ട് കോര്‍പറേറ്ററുകളുടെ താണോ മുതലാളിമാരുടെതാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ കൂടെ നില്‍ക്കാൻ തയ്യാറാകണം. ഏതു സര്‍ക്കാരായാലും ഈ രീതിയിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

ആഗോള മാധ്യമ ഇൻഡെക്‌സില്‍ നമ്മുടെ രാജ്യം വളരെ പുറകിലുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ പുറകെ പോയി ഇപ്പോള്‍ 167-ാം സ്ഥാനത്തായി. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം തന്നെ അപകടാവസ്ഥയിലാണ്. എന്നാല്‍ കേരളത്തില്‍ ഇതില്‍ നിന്നും വിഭിന്നമായ സാഹചര്യമാണുള്ളത്. സര്‍ക്കാരിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും പത്രപ്രവര്‍ത്തകരുടെ പെൻഷൻ ഇതുവരെ സര്‍ക്കാര്‍ മുടക്കിയിട്ടില്ല. ചില ദിവസങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടെങ്കിലും സര്‍ക്കാര്‍ പത്ര പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നു പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ടു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നത് പോകുന്നതിന് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയിരിക്കുകയാണ്. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ സഭാ ടി വി മാത്രം റിപ്പോര്‍ട്ടു ചെയ്തു മറ്റുള്ളവര്‍ക്കു നല്‍കുകയാണ്. വിവേചന രഹിതമായി മാധ്യമ പ്രവര്‍ത്തകരുടെ കംപ്യൂട്ടറുകളും മറ്റും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുന്നതിനെതിരെ സുപ്രീം കോടതി തന്നെ രംഗത്തുവന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

 

 

 

മുൻ എംപിയും അഭിഭാഷകനുമായ അഡ്വ. തമ്ബാൻ തോമസ്, പുസ്തക രചയിതാവായ സിറാജ് ഫോട്ടോഗ്രാഫര്‍ ഷമീര്‍ ഊര്‍ പള്ളി എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു.പത്രപ്രവര്‍ത്തക യൂനിയര്‍ വെബ്‌സൈറ്റ് ലോഞ്ചിങ് മുഖ്യമന്ത്രി നിര്‍വഹിച്ചു. പരിപാടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത അധ്യക്ഷയായി. കണ്ണൂര്‍ കോര്‍പറേഷൻ മേയര്‍ ടി.ഒ.മോഹനൻ , രാമചന്ദ്രൻ കടന്ന പള്ളി എം.എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ പങ്കെടുത്തു. കേരള പത്രപ്രവര്‍ത്തക യൂനിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വിജേഷ് നന്ദിയും പറഞ്ഞു.