വീട്ടിൽ വഴക്കിട്ടിറങ്ങിയ കോട്ടയം മാഞ്ഞൂർ സ്വദേശിയായ പതിനേഴുകാരൻ റെയില്‍വേ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ: വീട് വിട്ടത് പഠിക്കാന്‍ പറഞ്ഞതിന്: തിരുവല്ലയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി

Railway Track at Slum area of Keshav Puram as A four years old girl was raped near this Railway Track on Friday, in New Delhi. EXPRESS PHOTO BY PRAVEEN KHANNA 12 10 2015
Spread the love

സ്വന്തം ലേഖകന്‍

കുറുപ്പന്തറ: പഠിക്കാന്‍ പറഞ്ഞതിന് രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി റെയില്‍വേ ട്രാക്കിലൂടെ 50 കിലോമീറ്റര്‍ നടന്ന് എത്തിയത് തിരുവല്ലയില്‍. വീട്ടിലിരുന്ന് പഠിക്കാന്‍ പറഞ്ഞതിന് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ 17കാരനാണ് രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയത്.

വീട് വിട്ടിറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്ന വിദ്യാര്‍ത്ഥി തിരുവല്ലയില്‍ വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പൊലീസ് പിടിയിലായ വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ വീട്ടില്‍ എത്തിച്ചു. ഇക്കഴിഞ്ഞ 30നു രാത്രി പത്തരയോടെയാണ് കുട്ടി മാതാപിതാക്കളോട് പിണങ്ങി വീടുവിട്ട് ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിന്നിറങ്ങിയ കുട്ടി നടന്ന് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലെത്തി അവിടെ നിന്നും ട്രാക്കിലൂടെ നടക്കുകയായിരുന്നു. വീട്ടില്‍ നിന്നും കുട്ടിയെ കാണാതായതോടെ പൊലീസും നാട്ടുകാരും വീട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് നാട്ടിലാകെ തിരച്ചില്‍ നടത്തി.

അന്വേഷണത്തിന്റെ ഭാഗമായി അനേകം സിസി ടിവി കാമറകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് പിറ്റേന്ന് വൈകിട്ട് നാലിന് തിരുവല്ല പൊലീസ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖാവരണം ഇല്ലാതെ ചുറ്റിക്കറങ്ങുന്നതു കണ്ടാണ് പൊലീസ് പിടികൂടിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെ വീട്ടുകാരോടു പിണങ്ങി വീടുവിട്ടതാണെന്ന് വിദ്യാര്‍ത്ഥി പറയുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല പൊലീസ് കടുത്തുരുത്തി പൊലീസിനെ വിവരം അറിയിക്കുകയും അവരെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. തതുടര്‍ന്ന് കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു.