‘ഓലപാമ്പ് കാണിച്ചാല്‍ തകര്‍ന്നു പോകുന്ന പ്രസ്ഥാനമല്ല സിപിഎമ്മും ദേശാഭിമാനിയുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്’; കെ സുധാകരനെതിരെ പ്രതികരണവുമായി വീണ്ടും എം വി ഗോവിന്ദന്‍
സ്വന്തം ലേഖിക
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വീണ്ടും ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
മാനനഷ്‌ടക്കേസ് നല്‍കുമെന്ന കെ.സുധാകരന്റെ മുന്നറിയിപ്പിനോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോൻസണ്‍ മാവുങ്കലിനെ കെ സുധാകരൻ തള്ളിപ്പറയാൻ തയ്യാറാകാത്തത് അദ്ദേഹത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവരുമോ എന്ന ഭയം കൊണ്ടാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.
35 വര്‍ഷത്തെ തടവും മൂന്ന് ജീവപര്യന്തവുമായി കിടക്കുന്ന മോൻസണെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്ന് ചോദ്യം ചെയ്യലിനിടെ ചോദിച്ചപ്പോള്‍ ഞാൻ എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ എന്തെങ്കിലും വിളിച്ചു പറയും എന്നാണ് കെ.സുധാകരൻ പ്രതികരിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
Third Eye News Live
0