സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ ;തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കും;ജയരാജൻ വിഷയത്തിൽ  നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയം എന്ന് മറുപടി

സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു .തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഇ പി ജയരാജനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയമാണത്’ എന്നായിരുന്നു മറുപടി. പാര്‍ടി സംസ്ഥാന കമ്മിറ്റി പല വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതില്‍ നിങ്ങളോട് പറയേണ്ടത് പറയും. യോഗത്തിന്റെ നടപടി്ക്രമങ്ങളാകെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ല- തുടര്‍ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

കേരളത്തിന്റെ ഭൂപ്രദേശം മറ്റേതെങ്കിലും സംസ്ഥാനത്തിന് കവര്‍ന്നെടുക്കാന്‍ ആകില്ലെന്നും അതിനാവശ്യമായ നടപടി സംസ്ഥാനം സ്വീകരിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജി ചെറിയാന്റെ മടങ്ങിവരവിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെ നാലിനു സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.

Tags :