ലൈംഗികാതിക്രമം കാട്ടിയ പത്തനംതിട്ട സ്വദേശിയായ പിതാവിന് 66 വര്‍ഷം കഠിനതടവ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: എഴു വയസ് മാത്രം പ്രായമുള്ള സ്വന്തം മകളോട് ലൈംഗികാതിക്രമം കാട്ടിയ പത്തനംതിട്ട സ്വദേശിയായ പിതാവിന് 66 വര്‍ഷം കഠിനതടവ്.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക കഠിന തടവും പ്രതി അനുഭവിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ ആക്ടിലെ 3, 4, 5 എം, 5 എന്‍, 6 എന്നീ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പും പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന പ്രത്യേക പരാമര്‍ശം ഉള്ളതിനാല്‍ 25 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റുള്ളവര്‍ ഉറങ്ങി കഴിയുമ്ബോള്‍ മകളെ അടുക്കളയില്‍ എത്തിച്ചാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. ഇപ്രകാരം നിരവധി തവണ പിതാവിന്റെ പീഡനത്തിന് മകള്‍ ഇരയായി. പെണ്‍കുട്ടിയുടെ മാതാവിന്റെ ചില സംശയങ്ങള്‍ സ്കൂളിലെ ടീച്ചര്‍മാരുമായി പങ്കുവെക്കുകയും തുടര്‍ന്ന് അവര്‍ കുട്ടിയുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ കേസിലെ വിസ്താരവേളയില്‍ പെണ്‍കുട്ടിയുടെ മാതാവ് കൂറുമാറിയിരുന്നു. ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ എം. രാജേഷ്, അയൂബ് ഖാന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.