
കോശങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിൻ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അകാരണമായി ചര്‍മ്മം വരളുക, ഹൈപ്പർപിഗ്മെന്റേഷൻ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
2. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിൻ ഇയുടെ കുറവിന്റെ സൂചനയാകാം.
3. തലമുടി കൊഴിച്ചില്‍
വിറ്റാമിന്‍ ഇ യുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതും നിസാരമായി കാണേണ്ട
4. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
വിറ്റാമിന്‍ ഇ യുടെ അളവ് കുറയുമ്പോള്‍ ചിലരില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാകാം.
5. രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം
വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം.
വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍:
ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകള്‍, പപ്പായ, ചീര, കിവി, അവക്കാഡോ, റെഡ് കാപ്സിക്കം, മാമ്പഴം, ഒലീവ് ഓയില്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.