video
play-sharp-fill
ഇന്ധന വില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു

ഇന്ധന വില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ധന വില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽ 25 പൈസയുമാണ് ഇന്നു കുറഞ്ഞത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഇന്ധന വില ലിറ്ററിനു ഒന്നര രൂപ കുറഞ്ഞു. ഇന്നത്തെ പെട്രോൾ വില കൊച്ചിയിൽ 76.37, കോഴിക്കോട് -76.67. തിരുവനന്തപുരം- 77.86.

ഡീസൽ വില തിരുവനന്തപുരത്ത് 72.73, കൊച്ചി-58.56, കോഴിക്കോട്-71.64. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവാണ് ഇന്ധനവില തുടർച്ചയായി കുറയുന്നതിനു പ്രധാന കാരണമായി. ക്രൂഡ് ഓയിൽ വില ബാരലിന് 62 ഡോളർ നിലവാരത്തിലേയ്ക്ക് താഴുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group