play-sharp-fill
ജെഎൻയുവിൽ പഴയ ഫീസ് ഘടനയിൽ രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്

ജെഎൻയുവിൽ പഴയ ഫീസ് ഘടനയിൽ രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്

 

സ്വന്തം ലേഖകൻ

ഡൽഹി: ജെഎൻയുവിൽ പഴയ ഫീസ് ഘടനയിൽ രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ് .ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നൽകി.


പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫീസ് വർദ്ധനവിനെതിരെയുള്ള വിദ്യാർത്ഥി യൂണിയന്റെ സമരം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വർധനവിനെതിരെ ജെഎൻയുവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്.