play-sharp-fill
എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ പീഡനക്കേസ് പ്രതിയ്ക്ക് രണ്ട് ദിവസത്തെ പരോൾ

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ പീഡനക്കേസ് പ്രതിയ്ക്ക് രണ്ട് ദിവസത്തെ പരോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്യാനായി പീഡനക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക് അലഹബാദ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചു. ഉത്തർപ്രദേശിലെ ഗോസി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ബിഎസ്പി ടിക്കറ്റിൽ വിജയിച്ച അതുൽ റായിക്കാണ് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി പരോൾ അനുവദിച്ചത്.


ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോസി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ബിഎസ്പി ടിക്കറ്റിൽ വിജയിച്ചെങ്കിലും പീഡനകേസിൽ ജയിലിലായതിനെ തുടർന്ന് അതുൽ റായ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിന് മുനൻപും ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അന്ന് കോടതി അത് നിരസിച്ചിരുന്നു.നിലവിൽ കോടതി രണ്ട് ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 29ന് അതുൽ രാജിന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് പോലീസ് കസ്റ്റഡിയിൽ പോകാമെന്നും ജനുവരി 31ന് സത്യപ്രതിജ്ഞ കഴിഞ്ഞ് തിരിച്ചു പോലീസ് കസ്റ്റഡിയിൽ പ്രവേശിക്കാമെന്നും ജസ്റ്റിസ് രമേശ് സിൻഹ പരോൾ ഉത്തരവിൽ പറഞ്ഞു.