video
play-sharp-fill
പ്രണയത്തിൽ നിന്നു പിന്മാറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ടു; മർദനമേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പുനലൂരിലെ തോട്ടിൽ

പ്രണയത്തിൽ നിന്നു പിന്മാറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ടു; മർദനമേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പുനലൂരിലെ തോട്ടിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിന്മറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. നട്ടാശേരി എസ്.എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയിലെ ചാലിയേക്കര തോട്ടിൽ കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ മാന്നാനം കളമ്പുകാട്ട് ചിറ അനീഷിനെ(30) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനഭവനിൽ നീനു ചാക്കോയുടെ(20) ബന്ധുക്കൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയത്. തെന്മലയിൽ എത്തിയ ശേഷം കെവിൻ ക്വട്ടേഷൻ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കെവിൻ കാറിൽ നിന്നും ഇറങ്ങിയോടിയെന്നായിരുന്നു ഗുണ്ടാ സംഘത്തിന്റെ മൊഴി. ഇതേ തുടർന്നു പൊലീസ് സംഘം ക്വട്ടേഷൻ സംഘത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും, തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പുനലൂർ തെന്മല റൂട്ടിൽ ചാലിയേക്കര പ്ലാന്റേഷൻ പ്രദേശത്തെ തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാന്റേഷൻ തോട്ടത്തിലെ തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിറയെ ചതവുകളും മർദനത്തിന്റെ പാടുകളും ഏറ്റിട്ടുണ്ട്. സംഭവം അറിഞ്ഞ് ഗാന്ധിനർ എസ്.ഐ എം.എസ് ഷിബുവിന്റെ നേതൃത്വത്തി്‌ലുള്ള സംഘവും പുനലൂർ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോയതായി വിവരം അറിഞ്ഞിട്ടും എസ്.ഐ നടപടിയെടുത്തിരുന്നില്ലെന്ന് പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം വിടാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കെവിനെ തട്ടിക്കൊണ്ടു പോയ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://thirdeyenewslive.com/family-attack/