കാമുകിയെ സ്വന്തമാക്കാൻ സഹോദരിയെ കൊലപ്പെടുത്തിയ ക്രൂരൻ: വെള്ളരിക്കുണ്ടിലെ ആൽബിൻ ലക്ഷ്യമിട്ടിരുന്നത് സ്വത്തും പണവും മാത്രം; ക്രൂരതയുടെ പ്രതിരൂപമായി 22 കാരൻ

കാമുകിയെ സ്വന്തമാക്കാൻ സഹോദരിയെ കൊലപ്പെടുത്തിയ ക്രൂരൻ: വെള്ളരിക്കുണ്ടിലെ ആൽബിൻ ലക്ഷ്യമിട്ടിരുന്നത് സ്വത്തും പണവും മാത്രം; ക്രൂരതയുടെ പ്രതിരൂപമായി 22 കാരൻ

Spread the love

തേർഡ് ഐ ബ്യൂറോ

കാസർകോട്: ഒന്നിനു പുരകെ ഒന്നൊന്നായി കൊലപാതകങ്ങളുടെയും ക്രൂരകൃത്യങ്ങളുടെയും വാർത്തകളാണ് കേരളത്തിൽ ഇപ്പോൾ പുറത്തു വരുന്നത്. കൂടത്തായിയിൽ ജോയിയായിരുന്നെങ്കിൽ, ഇപ്പോൾ അതിലും ക്രൂരനായ കൊലപാതകിയുടെ കഥയാണ് കാസർകോട് വെള്ളരിക്കുണ്ടിൽ കാണുന്നത്. കാമുകിയെ സ്വന്തമാക്കാനും, സ്വന്തം തട്ടിയെടുക്കാനും വേണ്ടി കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ പദ്ധതിയിട്ടതായാണ് വെള്ളരിക്കുണ്ട് കൂട്ടക്കൊലപാതക ശ്രമക്കേസിലെ പ്രതിയായ ആൽബിന്റെ കുറ്റസമ്മത മൊഴി.

എല്ലാവരെയും കൊലപ്പെടുത്താനായി പ്രതി ആൽബിൻ ബെന്നി നടത്തിയത് മാസങ്ങളുടെ ആസൂത്രണമെന്ന് പൊലീസ്. കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് വരുത്താനായിരുന്നു ആൽബിന്റെ ശ്രമം. കുടുംബത്തിലുളളവർ മരിച്ചുകഴിഞ്ഞാൽ നാലര ഏക്കർ സ്ഥലം വിറ്റ് കാശ് കൈക്കലാക്കി രക്ഷപ്പെടാനായിരുന്നു ആൽബിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. പ്രണയ വിവാഹം നടത്താനും തന്റെ സ്വഭാവത്തോട് വീട്ടുകാർ പുലർത്തുന്ന അനിഷ്ടവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഐസ്‌ക്രീമിൽ വിഷം കലക്കിയതിനെ തുടർന്ന് ആൽബിന്റെ സഹോദരി ആൻമേരി കൊല്ലപ്പെട്ടിരുന്നു. സഹോദരി ആൻമേരിക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമായത്. ഐസ്‌ക്രീം കഴിച്ച ശേഷമുണ്ടായ അസ്വസ്ഥതകളിൽ തുടക്കത്തിൽ ചികിത്സ നൽകിയിരുന്നില്ല. മഞ്ഞപ്പിത്തമാണെന്ന് കരുതി നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോകുകയായിരുന്നു.

ഐസ്‌ക്രീമിൽ വിഷം കലർത്തുന്നതിന് ഒരാഴ്ച മുമ്ബ് കോഴിക്കറിയിൽ എലി വിഷം കലർത്തി കുടുംബത്തെ ഇല്ലാതാക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ വയറുവേദന മാത്രമായി ഒതുങ്ങി. ഇവർ മരിക്കാത്തത് വിഷത്തിന്റെ കുറവാണെന്ന് മനസിലാക്കിയ ആൽബിൻ എലി വിഷത്തെക്കുറിച്ചു ഗൂഗിളിൽ സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്തി. തുടർന്ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ കൂടീയ അളവിൽ എലിവിഷം ചേർക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാൾ കടയിൽനിന്ന് എലിവിഷം വാങ്ങി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ആൻമേരിയുടെ മരണശേഷം നടത്തിയ പോസ്റ്റ്‌മോർട്ടമാണ് വഴിത്തിരിവായത്. കൂടാതെ അച്ഛന്റെയും അമ്മയുടെയും ശരീരത്തിൽ വിഷാംശം കണ്ടെത്തി. നാലുപേരും ഐസ്‌ക്രീം കഴിച്ചിട്ടും ഒരാൾക്ക് വിഷാംശം ഏൽക്കാതിരുന്നത് സംശയിച്ച ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതിനിടെ ഭക്ഷ്യവിഷ ബാധയേറ്റെന്ന് അവകാശപ്പെട്ട് വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ള ആൽബിനും ആശുപത്രിയിലെത്തി. എന്നാൽ ഇയാൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.