play-sharp-fill
ആവശ്യവസ്തുക്കൾ ഓൺലൈനായി ഓർഡർ ചെയ്യൂ…, സാധനങ്ങൾ പിറ്റേന്ന് വീട്ടിലെത്തും ; സപ്ലൈകോയ്ക്ക് പിന്നാലെ കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപരത്തിലേക്ക്

ആവശ്യവസ്തുക്കൾ ഓൺലൈനായി ഓർഡർ ചെയ്യൂ…, സാധനങ്ങൾ പിറ്റേന്ന് വീട്ടിലെത്തും ; സപ്ലൈകോയ്ക്ക് പിന്നാലെ കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപരത്തിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് മൂന്ന് ദിവസങ്ങൾ പിന്നിടുകയാണ്. സപ്ലൈകോയ്ക്കു പിന്നാലെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപാരത്തിലേയ്ക്ക കടന്നിരിക്കുകയാണ്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രിൽ ഒന്നു മുതലായിരിക്കും പദ്ധതി ആരംഭിക്കുക.


അവശ്യ സാധനങ്ങൾ അടങ്ങിയ നാല് തരം കിറ്റുകളായിരിക്കും ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി ലഭിക്കുക. ഓൺലൈനിലൂടെ ഓഡർ ചെയ്യുന്നതിന്റെ പിറ്റേ ദിവസമായിരിക്കും ഡോർ ഡെലിവറി നടത്തുക. സംസ്ഥാനത്ത് എറണാകുളത്തേയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തിരിച്ചാണ് ഡോർ ഡെലിവറി നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതെ നിരക്കിലാണ് ഓൺ ലൈനിലും സാധനങ്ങൾ ലഭിക്കുക. ഡെലിവറി ചാർജ് അനുബന്ധമായി ബില്ലിൽ ഈടാക്കും. ഓൺലൈൻ വ്യാപാരത്തിന്റെ രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ആരംഭിക്കും. ത്രിവേണികളിൽ ലഭ്യമാകുന്ന എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നതിനും കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നു.

അതേസമയം സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയുമായി കരാറിലായിട്ടുണ്ട്. പ്രാരംഭ നടപടി എന്ന നിലയിൽ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കും. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും.

ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40-50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇപേയ്‌മെന്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചിട്ടുണ്ട്.