ഭാഗ്യമെങ്ങാനും തുണച്ചാലോ …ബസില്‍ കയറുന്നതിനിടെ വയോധികനായ ലോട്ടറി വില്‍പനക്കാരന്റെ പോക്കറ്റടിച്ചു; മോഷണം പോയത് 5000 രൂപയോളം വരുന്ന ഭാഗ്യക്കുറി ടിക്കറ്റുകള്‍

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ആലുവ:കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ വച്ച്‌ ബസില്‍ കയറുന്നതിനിടെ വയോധികന്റെ അയ്യായിരത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു.

വെളിയത്തുനാട് സ്വദേശി അബ്ദുവിന്റെ ലോട്ടറിയാണ് ഇന്നലെ വൈകിട്ട് നാലോടെ നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി ചില്ലറ വില്പനക്കാരനായ അബ്ദു ആലുവ പഴയ സ്റ്റാൻഡിലുള്ള വിഷ്ണു ലക്കി സെന്ററില്‍നിന്ന് ലോട്ടറി വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ എത്തിയതായിരുന്നു.

ബസില്‍ കയറുമ്ബോഴാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റുകള്‍ നഷ്ടമായത്. നേരത്തെയും അബ്ദുവിന്റെ ലോട്ടറിടിക്കറ്റുകള്‍ ഇവിടെവച്ച്‌ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ പോക്കറ്റടി പതിവായിട്ടും പൊലീസ് പട്രോളിംഗ് നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്‌.