Wednesday, April 22, 2026

ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആനയെ കൊണ്ടുപോവുകയായിരുന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം.

പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് ദാരുണമായി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഒന്‍പതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയില്‍ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.

വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. സര്‍വ്വീസ് റോഡു വഴി ബൈക്കില്‍ വരികയായിരുന്നു. ലോറി തട്ടി ബൈക്ക് മറിഞ്ഞ് നസീര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

ലോറിയുടെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെല്‍മെറ്റടക്കം പൊട്ടിയാണ് നസീര്‍ മരിച്ചത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.