Spread the love

ജോർജിയ: അമേരിക്കയിലെ ജോർജിയയില്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഹെലികോപ്റ്റർ അപകടത്തില്‍ ദാരുണമായി മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിയുടെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി.

video
play-sharp-fill

വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചില്‍ വെച്ചാണ് വേക്ക് സർവീസ് നടന്നത്. തുടർന്ന് ശനിയാഴ്ച സംസ്കാര ശുശ്രൂഷകള്‍ നടത്തിയ ശേഷം ഗ്വിന്നെറ്റ് മെമ്മോറിയല്‍ പാർക്കില്‍ മൃതദേഹം സംസ്കരിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും അമേരിക്കയിലെ മലയാളി സമൂഹവും ഉള്‍പ്പെടെ വൻ ജനവലിയാണ് ഡേവിന് അവസാനമായി വിട നല്‍കാൻ എത്തിയത്. ജോർജിയയിലെ ഡോസണ്‍ കൗണ്ടിക്ക് സമീപമുള്ള വനമേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് പൈലറ്റായ നിഖില്‍ നർഗുണ്ട്കറാണ്. അപകടത്തില്‍ മലയാളി യുവാവായ ഡേവ് ഫിജിയും പൈലറ്റ് നിഖില്‍ നർഗുണ്ട്കറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

വിവാഹിതരായ പുതുദമ്പതികളായ ഡേവും ഭാര്യ ജെസ്നി ഫിജിയും ഈ ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ ഡേവ് മരണപ്പെട്ടപ്പോള്‍, കൂടെയുണ്ടായിരുന്ന ജെസ്നിക്ക് ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെകയായിരുന്നു.