സ്വന്തം ലേഖിക
തിരുവനന്തപുരം :ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ പണി മുടക്കും.തിങ്കളാഴ്ച മുതലാണ് പണിമുടക്ക്.13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ആണ് തീരുമാനം.
ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭാരവാഹി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group