video
play-sharp-fill

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍; തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കെപിസിസി; നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവും ചേരും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍; തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കെപിസിസി; നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവും ചേരും

Spread the love

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങാൻ കെപിസിസി നേതൃത്വം.

നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റന്നാള്‍ കെപിസിസി യോഗവും ചേരാനാണ് തീരുമാനം.
കൂടാതെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നേതൃയോഗം ചേരും.

പര്‍ട്ടിക്കുളിലെ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനുമാണ് ശ്രമം.
മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവര്‍ത്തകസമിതി യോഗ തീരുമാനപ്രകാരമാണ് നാളെയും മറ്റന്നാളുമായി നേതൃയോഗം ചേരുന്നത്. നീണ്ട ഇടവേളക്കുശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചയാകും.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ മൈക്ക് തര്‍ക്കത്തിലും, കെപിസിസി അധ്യക്ഷന്റെ നാക്ക് പിഴകളിലും വിമര്‍ശനം ഉയര്‍ന്നേക്കും. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടന മുതല്‍ കെപിസിസി പുനഃസംഘടനവരെ ചര്‍ച്ചയാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് കെപിസിസി ആലോചിക്കുന്നത്.