കൈയ്യില്‍ പണം ഇല്ല; ഒരാഴ്ചയോളം ആലോചിച്ച ശേഷമെടുത്ത തീരുമാനം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ

കൈയ്യില്‍ പണം ഇല്ല; ഒരാഴ്ചയോളം ആലോചിച്ച ശേഷമെടുത്ത തീരുമാനം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ

Spread the love

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കൈയ്യില്‍ പണം ഇല്ലാത്തത് കൊണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ.

ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. പണമില്ലാത്തതിനാല്‍ ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നും ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഒരാഴ്ചയോളം ആലോചിച്ച ശേഷം പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞുവെന്നും ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് ഇവിടങ്ങളില്‍ ജയസാധ്യതക്ക് അടിസ്ഥാനമെന്നും അവര്‍ വിമര്‍ശിച്ചു.