video
play-sharp-fill

Saturday, May 17, 2025
HomeMainലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് നമ്പി നാരായണൻ പരി​ഗണനയിൽ; കോട്ടയത്ത് സിറ്റിങ് എംഎല്‍എ എന്ന് സൂചന; രാഷ്ട്രപതി...

ലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് നമ്പി നാരായണൻ പരി​ഗണനയിൽ; കോട്ടയത്ത് സിറ്റിങ് എംഎല്‍എ എന്ന് സൂചന; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിക്ക് അനുകൂലമായി കേരളത്തിൽ നിന്നുള്ള വോട്ട് ഈ എംഎൽഎയുടേതെന്ന് റിപ്പോർട്ട്; തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ മുരളീധരനും; ലോക്‌സഭ ലക്ഷ്യമിട്ട് അമിത് ഷാ കേരളത്തിലേക്ക്

Spread the love

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സിറ്റിങ് എംഎ‍ല്‍എ.കോട്ടയത്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കുമെന്നു സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുവെന്ന് സൂചന. ഈ എംഎല്‍എയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിക്ക് അനുകൂലമായി കേരളത്തില്‍ വോട്ട് ചെയ്തതെന്നാണ് റിപ്പോർട്ട്.

ഇടത്, വലതു മുന്നണികളിലുള്ള ചില പ്രമുഖരെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരാനുമുള്ള ശ്രമങ്ങളും ബിജെപി. ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിവു മുഖങ്ങള്‍ ആയിരിക്കില്ല അവരുടെ സ്ഥാനാര്‍ത്ഥികളെന്നുമാണു സൂചന. തിരുവനന്തപുരത്ത് നമ്പി നാരായണന്‍ അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കും. ആറ്റിങ്ങലില്‍ വി മുരളീധരനും. എന്നാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയുമായി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി എന്നാണ് സൂചന.

മധ്യ കേരളത്തില്‍ സിറോ മലബാര്‍ സഭയില്‍ നിര്‍ണായക സ്വാധീനമുള്ള ഈ എംഎ‍ല്‍എയുടെ മണ്ഡലത്തില്‍ ഇതിന്റെ ഭാഗമായി കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കാനും നീക്കമുണ്ട്. ഇദ്ദേഹത്തെ മറ്റു ക്രൈസ്തവ സഭകളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഭരണഘടനാ ചുമതലയിലുള്ള ബിജെപിയിലെ ഒരു ഉന്നതന്‍ ഉടന്‍ മധ്യകേരളത്തില്‍ പര്യടനത്തിനെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ കേരളത്തിലെ നേതാക്കള്‍ക്ക് പോലും ഒന്നും അറിയില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് സംസ്ഥാനത്തുനിന്ന് ലഭിച്ച വോട്ട് ആകസ്മികമായിരുന്നില്ലെന്നാണു സൂചന. യു.ഡി.എഫും എല്‍.ഡി.എഫും ദ്രൗപദി മുര്‍മുവിനെ എതിര്‍ത്തപ്പോള്‍ ഇരുമുന്നണികളെയും ഞെട്ടിച്ചാണ് മുന്‍ധാരണയുടെ പുറത്തുള്ള ഒരു വോട്ട് അവര്‍ക്കു ലഭിച്ചത്. ഈ വോട്ട് ആരുടേതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് കോട്ടയത്ത് ഈ എംഎല്‍എ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയും എത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസിനെ(എം) പിളര്‍ത്തി യു.ഡി.എഫിലെത്തിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. ഈ നീക്കം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഒരു എംഎ‍ല്‍എയെ തന്നെ കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയത്.

പല സംസ്ഥാനങ്ങളിലും ബിജെപി ‘ഓപ്പറേഷന്‍ ലോട്ടസ്’ നടപ്പാക്കിയിട്ടുണ്ട്. മറ്റു പാര്‍ട്ടിയിലുള്ളവരെ ബിജെപിക്ക് അനുകൂലമാക്കുന്നതാണ് ഈ പ്ലാന്‍. കേരളത്തില്‍ ഇതിന് തീരെ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ പരീക്ഷണം നടത്തിയത്. അത് വിജയമായി. ദ്രൗപതി മുര്‍മുവിന് ഒരു വോട്ടും കിട്ടി. അതുകൊണ്ട് തന്നെ സംഘടനാ തലത്തില്‍ കരുത്തു കൂട്ടിയ ശേഷം കേരളത്തിലും ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള സാധ്യത അമിത് ഷാ തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായാല്‍ എല്ലാം എളുപ്പമാകുമെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments