
ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ….! ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന് മുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണ് 24 മണിക്കൂർ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ; ബോർഡ് നീക്കം ചെയ്യാൻ ട്രാഫിക്ക് പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം കാണിക്കാതെ പരസ്യക്കമ്പനി
സ്വന്തം ലേഖകൻ
കോട്ടയം: ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന് മുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ ഇന്നലെ രാത്രിയുണ്ടായ കാറ്റിൽ റോഡിലേക്ക് മറിഞ്ഞു വീണു.
24 മണിക്കൂർ പിന്നിട്ടിട്ടും ജനങ്ങളുടെ ജീവന് ഭീഷണിയായി റോഡിലേക്ക് തള്ളി നിൽക്കുന്ന ബോർഡ് എടുത്ത് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പൊലീസ് ബോർഡ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുൻസിപ്പാലിറ്റിയേയും പരസ്യ ഏജസിയെയും അറിയിച്ചെങ്കിലും കേട്ട ഭാവം ഇവർ കാണിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരസ്യ ബോർഡിൻ്റെ അടിയിലൂടെയാണ് യാത്രക്കാർ വെയിറ്റിംഗ് ഷെഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും. തൂങ്ങി കിടക്കുന്ന പരസ്യ ബോർഡിൻ്റെ വെൽഡിംഗ് വിട്ടു പോയാൽ വെയിറ്റിംഗ് ഷെഡിൽ നിൽക്കുന്നവരുടെയും യാത്രക്കാരുടേയും തലയിൽ വീഴുമെന്നുറപ്പാണ്.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് നാടൊട്ടാകെ ഇത്തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വൻ തുക പ്രതിഫലം വാങ്ങി തട്ടി കൂട്ട് ബോർഡുകളാണ് ഇത്തരത്തിൽ പരസ്യ കമ്പനികൾ പ്രദർശിപ്പിക്കുന്നത്.
ഇത്തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതി .നെതിരെ ഹൈക്കോടതി വിധിയുണ്ടെങ്കിലും പരസ്യ കമ്പനികൾ ഇതിന് പുല്ല് വിലയാണ് കൽപിക്കുന്നത്. നഗരത്തിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ലോഗോസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബോർഡ് ജനങ്ങളുടെ ജീവന് ഭീഷണിയാവുകയാണ്.
കളക്ട്രേറ്റിൽ നിന്ന് 150 മീറ്റർ മാത്രം മാറിയാണ് ഈ വെയിറ്റിംഗ് ഷെഡ്. ഈ സംഭവം അറിയിച്ചിട്ടും തിരിഞ്ഞു നോക്കാൻ കളക്ടറും തയ്യാറായിട്ടില്ല. തുങ്ങിക്കിടക്കുന്ന ബോർഡ് വീണ് ആരെങ്കിലും മരിച്ചാൽ മാത്രമെ അധികൃതർ നടപടിയെടുക്കൂ എന്ന അവസ്ഥയാണ് നിലവിൽ !