ധോണി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ആ ഇരട്ടസെഞ്ച്വറി കിട്ടില്ലായിരുന്ന: തന്റെ ഇരട്ടസെഞ്ച്വറിയ്ക്ക് ശേഷം യുവരാജും, ശിഖർ ധവാനും അസ്വസ്ഥരായിരുന്നു; ഞാൻ സെഞ്ച്വറി നേടിയതോടെ ഇരുവരും നിരാശരായി

ധോണി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ആ ഇരട്ടസെഞ്ച്വറി കിട്ടില്ലായിരുന്ന: തന്റെ ഇരട്ടസെഞ്ച്വറിയ്ക്ക് ശേഷം യുവരാജും, ശിഖർ ധവാനും അസ്വസ്ഥരായിരുന്നു; ഞാൻ സെഞ്ച്വറി നേടിയതോടെ ഇരുവരും നിരാശരായി

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ ഒരേ ഒരു ഹിറ്റ്മാനേ ഉള്ളു..! ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ ഫാൻസും ഒരു പോലെ ആരാധിക്കുന്ന രോഹിത് ശർമ്മ എന്ന മസിൽമാൻ. ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ടസെഞ്ച്വറി നേട്ടത്തെപ്പറ്റി ഓർമ്മിച്ചെടുക്കുകയാണ് ഇന്ത്യയുടെ സൂപ്പർസ്റ്റാർ ഹിറ്റ്മാൻ.
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് സ്പിന്നർ ആർ അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് തന്റെ ആദ്യ ഇരട്ടസെഞ്ച്വറിയ്ക്കു പിന്നിലെ തന്റെ കഥ രോഹിത് തുറന്നു പറഞ്ഞിരിക്കുന്നത്.

2013ൽ ഓസ്ട്രേലിയക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രോഹിത് ഇരട്ട സെഞ്ചുറി നേടിയത്.
അതിന് മുമ്ബ് സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 219 റൺസ് നേടിയ സെവാഗാണ് ഉയർന്ന് സ്‌കോർ നേടിയിരുന്നത്. രോഹിത് 209ന് പുറത്താവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രസിങ് റൂമിൽ തിരിച്ചെത്തിയപ്പോൾ ചിലതാരങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. താരം തുടർന്നു… ”ഡ്രസിങ് റൂമിൽ തിരിച്ചെത്തുമ്‌ബോൾ പലരും സന്തോഷത്തിലായിരുന്നു. ആഘോഷിക്കാനുള്ള മൂഡിലായിരുന്നു പലരും. എന്നാൽ യുവരാജ് സിങ്, ശിഖർ ധവാൻ എന്നിവർക്ക് ചെറിയ നിരാശയും അതൃപ്തിയുമുണ്ടായിരുന്നു.

ഞാൻ 10-15 റൺസ് കൂടി നേടണമായിരുന്നുവെന്നാണ് അവർ അഗ്രഹിച്ചത്. ഒരു ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ സെവാഗിന്റെ റെക്കോഡ് തകർക്കാമായിരുന്നുവെന്ന് അവരിലൊരാൾ പറഞ്ഞു.” ഹിറ്റ്മാൻ പറഞ്ഞു.
എന്നാൽ ഒരു വർഷത്തിന് ശേഷം രോഹിത് റെക്കോഡ് സ്വന്തം പേരിലാക്കി. ശ്രീലങ്കയ്ക്കെതിരെ 264 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്.

ഇതിനു ശേഷം മറ്റൊരു ഡബിൾ സെഞ്ച്വറി കൂടി ഏകദിനത്തിൽ നേടാൻ രോഹിത്തിനു കഴിഞ്ഞു. 2017ൽ ശ്രീലങ്കയ്‌ക്കെതിരേ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാം ഡബിൾ. 208 റൺസോടെ ഹിറ്റ്മാൻ അന്നു പുറത്താവാതെ നിൽക്കുകയായിരുന്നു.

ഇരട്ടസെഞ്ച്വറി നേടുമ്പോൾ ക്യാപ്റ്റനും, ബാറ്റിംങ് പാർട്ട്‌സണറുമായിരുന്ന എം എസ് ധോണി പറഞ്ഞതിന് ചെവികൊടുത്തിരുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി. ”ധോണിയായിരുന്നു ഇരട്ട സെഞ്ചുറി നേടുമ്പോൾ എന്റെ കൂടെയുണ്ടായിരുന്നത്. ബുദ്ധിമുട്ടേറിയ ഷോട്ടുകൾ കളിക്കരുതെന്നും അവസാനം വരെ ക്രീസിൽ നിൽക്കാനുമായിരുന്നു ധോണിയുടെ നിർദേശം. എന്നാൽ എന്റെ മനസിൽ മറ്റൊന്നായിരുന്നു.

അത് ശരിയാവില്ലെന്ന് ഞാൻ ധോണിയോട് പറഞ്ഞു. എനിക്ക് നന്നായി പന്ത് കാണുന്നുണ്ട്. ടൈമിംഗോടെ ബാറ്റ് ചെയ്യാനും സാധിക്കുന്നുണ്ടെന്ന് ഞാൻ ധോണിക്ക് മറുപടി നൽകി. എന്റെ ആത്മവിശ്വാസം ഫലം കാണുകയും ചെയ്തു. ധോണിയുടെ വാക്കുകൾ കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഇരട്ട സെഞ്ചുറി നേടാൻ കഴിയുമായിരുന്നില്ല. സേവിയർ ഡൊഹേർട്ടിക്കെതിരെ ഒരോവറിൽ നാലു സിക്‌സറുകൾ നേടിയത് ഇപ്പോഴും ഓർക്കുന്നു.” രോഹിത് പറഞ്ഞു.

ഇരട്ട സെഞ്ചുറി നേടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു. ”കൂടുതൽ സമയം ബാറ്റ് ചെയ്യുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. മത്സരത്തിന്റെ തുടക്കത്തിൽ ചെറിയ മഴയുണ്ടായിരുന്നു. കളി കുറച്ചു സമയം നിർത്തി വയ്ക്കുമ്‌ബോൾ ശിഖർ ധവാനായിരുന്നു ക്രീസിൽ. വൈകാതെ അവൻ പുറത്തായി. വിരാട് കോലലി റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ താൻ ഇന്നിങ്‌സിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.” രോഹിത് പറഞ്ഞുനിർത്തി.