video
play-sharp-fill
പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വളരെ പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടായത്. അങ്കമാലിയും പെരുമ്പാവൂരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. കോട്ടയം ജില്ലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി ഉണ്ട്.

മധ്യതിരുവിതാംകൂറിലെ ഒരു മിനി ബംഗാളാണ് ജില്ലയിലെ ചങ്ങനാശേരിക്ക് സമീപത്തെ പായിപ്പാട് പഞ്ചായത്ത്. കേരളത്തിലേക്കുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടായകാലം മുതൽക്ക് തന്നെ പായിപ്പാടും ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.ചങ്ങനാശേരി, കോട്ടയം മേഖലകളിൽ നിർമ്മാണജോലികൾ നടത്തുന്ന കരാറുകാരുടെ തൊഴിലാളികളായി ആദ്യം നൂറോളം തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ താമസത്തിനെത്തിയത്. പായിപ്പാട് പഞ്ചായത്തിലെ പളളിക്കച്ചിറ, ബൈബിൾ കോളേജ്,പായിപ്പാട് ടൗൺ,മാർക്കറ്ര് എന്നിവിടങ്ങളിലായിരുന്നു ഇവരുടെ കാമ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചതോടെ ബംഗാളിൽ നിന്നും അസമുൾപ്പെടെയുള്ള മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി ഇതരസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ പലഭാഗത്തും പായിപ്പാടുമായി ഉണ്ട്. സ്വന്തം ദേശത്ത് ഉണ്ടായിരുന്നതിനെക്കാൾ മെച്ചപ്പെട്ട തൊഴിലവസരങ്ങളും വേതനവും അവരെ ഇവിടേക്ക് ആകർഷിക്കുന്നതിന് കാരണവുമായിട്ടുണ്ട്.

കരാറുകാരുടെ കീഴിൽ പണിയെടുക്കുന്ന ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നതും അവർ തന്നെയാണ്.വീടുകൾ വാടകയ്‌ക്കെടുത്തും പറമ്പുകളിൽ ടെന്റുകൾ നിർമ്മിച്ച് നൽകിയും ആണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഓരോ ക്യാമ്പിലും പത്ത് മുതൽ 150 വരെ തൊഴിലാളികൾ ഉണ്ട്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടത്തിയ കണക്കെടുപ്പിൽ ടൗൺ വാർഡിൽ മാത്രം ആയിരത്തിലേറെ അതിഥി തൊഴിലാളികളുണ്ട്. നിർമ്മാണ ജോലിക്കാരണധികവും. തെങ്ങ് കയറ്റം, കൃഷിപ്പണി, മരംവെട്ട്, ഹോട്ടൽ ജോലി, കശാപ്പ് ശാലകൾ , കടകൾ , വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ പണിയെടുക്കുന്നവരുമുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ പലഭാഗത്തും ഇതരസംസ്ഥാന തൊഴിലാളികൾ അക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ചിലർക്ക് ഇവരോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നതിന് കാരണമായിട്ടുണ്ട്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളുടെ തുടക്കത്തിൽ തന്നെ ഇവരിൽ പകുതിയോളം പേർ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയിരുന്നു. മറ്റുള്ളവരും നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് പോവാൻ സാധിച്ചില്ല.

ഇതേതുടർന്നാണ് നാട്ടിലേക്ക് പോവാൻ വാഹനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പായിപ്പാട് കവലയിൽ കൊറോണ നിയന്ത്രണങ്ങളും വിലക്കുകളും കൂട്ടാക്കാതെ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടർ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.