പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: ജില്ല ഭരണകൂടത്തിന്റെ വീഴ്ച: ബിജെപി
സ്വന്തം ലേഖകൻ
കോട്ടയം : കമ്യൂണിറ്റി കിച്ചൺ വഴി ഇതര സംസ്ഥാന തൊഴിലാളികൾക്കു ഭക്ഷണം എത്തിക്കാൻ കഴിയാത്തത് ജില്ലാ ഭരണകൂടത്തിൻ്റെ ഗുരുതര വീഴ്ചയാണ് എന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്നലെ പായിപ്പാട് നടന്ന യോഗത്തിൽ ഇതര സംസ്ഥാനതൊഴിലാളികളുടെ ഭക്ഷണകാര്യത്തിൽ ഒക്കെ തീരുമാനമാകും എന്ന് പറഞ്ഞിട്ട് നൽകാൻ കഴിയാത്ത തിന് കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായ കാര്യങ്ങൾക്കു പുറമെ കേന്ദ്രം 460 .77 കോടി രൂപ കേരളത്തിനു നൽകി. ഈ തുകയുടെ ഒക്കെ കൃത്യമായ വിനിയേഗമാണ് ഇപ്പോൾ വേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭഷ്യ മന്ത്രി കോട്ടയത്ത് വന്ന് പാർട്ടി ജില്ല സെക്രട്ടറിക്കും കളക്ടർക്കും ഒപ്പം തൂവാല വിതരണം ചെയ്യാൻ സമയം ഉണ്ടാക്കിയതിനുപകരം കമ്യൂണിറ്റി കിച്ചൺ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ തുടങ്ങിനും ഭഷ്യ വസ്തുക്കൾ എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇത്തരം സമരങ്ങൾ ഒഴിവായേനേ .
പായിപ്പാട് പോലെ ഉള്ള പ്രദേശങ്ങളിൽ ഒന്നിലധികം കമ്മ്യൂണിറ്റി കിച്ചണുകൾ ആവശ്യമെങ്കിൽ തുടങ്ങണം . ഇതു വരെ ഒരു കമ്മ്യൂണിറ്റി കിച്ചൺ പോലും തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കാത്ത ജില്ല ഭരണകൂടവും , പഞ്ചായത്ത് ഭരണ സമിതിയും ആണ് ഇതിന്റെ ഉത്തരവാദിത്വം .ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ പറഞ്ഞു.