ലോക് ഡൗണിൽ വലയുകയാണോ..? ഒരു ഫോൺ കോൾ മതി, പാലാ പൊലീസ് നിങ്ങളുടെ അരികിലെത്തും
സ്വന്തം ലേഖകൻ
പാലാ: കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കുറച്ചൊന്നുമല്ല. ലോക് ഡൗണിൽ ഏറെ വലയുന്നത് രോഗികളാണ്.
എന്നാൽ ലോക് ഡൗണിൽ വലയുന്ന രോഗികളുടെ ഏറ്റവും വലിയ പരാതി മരുന്ന് തീർന്നു പോയി എന്നതാണ്. കൂടാതെ മരുന്ന് തീർന്നു പോയാൽ എന്ത് ചെയ്യും എന്ന ആധി വേറെയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുന്ന തീർന്നു, വാങ്ങാൻ സാധിക്കുന്നില്ല എന്നാൽ പരാതികളും വിഷമതകളും ഉണ്ടെങ്കിൽ പാലാ പൊലീസ് സ്റ്റേഷനിൽ ഒന്ന് വിളിക്കുകയെ വേണ്ടൂ.മരുന്നിന്റെ പ്രിസ്‌ക്രിപ്ഷൻ വാട്ട്‌സാപ്പിൽ ലഭിച്ചാലുടൻ മരുന്നുമായി പൊലീസ് വീട്ടിലെത്തും.
വിഷുദിനത്തിൽ രാവിലെ പാലാ സി ഐ,വി എ സുരേഷിന്റെ ഫോണിലേക്ക് ഒരു കോൾ എത്തി നെല്ലിയാനിയിലുള്ള കരിനാട്ട് തോമസ് ജോസഫിന്റെതാണ് കോൾ. തന്റെ മരുന്ന് തീർന്നു പോയെന്ന പരാതിയിൽ.
തുടർന്ന് അവരിൽ നിന്നും മരുന്നിന്റെ പേര് വാട്ആപ്പിൽ ലഭിച്ചപ്പോൾ ഉടനെ തന്നെ മരുന്ന് വാങ്ങി വീട്ടിലെത്തിച്ച ശേഷമേ എസ് ഐ ഷാജി സെബാസ്റ്റ്യനും.,ജനമൈത്രി സി ആർ ഒ ബിനോയി തോമസും അടങ്ങിയുള്ളൂ.
ഇവർക്ക് മരുന്ന് എത്തിച്ചതിന് പുറമെ മുത്തോലിയിലുള്ള ഒരു രോഗിയായ വൃദ്ധനും രാവിലെ തന്നെ എസ ഐ ഷാജി സെബാസ്റ്റ്യൻ മരുന്നെത്തിച്ചിരുന്നു.നേരത്തെ തന്നെ അധ്യാപികയായ വൃദ്ധയ്ക്ക് ബാങ്കിൽ നിന്നും പണം വീട്ടിലെത്തിച്ച് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ലോക് ഡൗണിൽ ജനങ്ങൾക്ക് സഹായവുമായി എത്തുന്ന എസ്.ഐ ഷാജി സെബാസ്റ്റ്യൻ പാലാ പൊലീസ് സ്റ്റേഷനിലെ കോവിഡ്19 വിങ് ന്റെ ചുമതലക്കാരൻ കൂടിയാണ് .