സർ, ഇവിടെ ഒരു കിളവൻ യുവാക്കളെ അപമാനിക്കുന്നു; കേസെടുക്കണം സർ; ലോക്ക് ഡൗൺ ലുക്കിൽ മമ്മൂട്ടി; ട്രോൾ മഴയുമായി ട്രോളൻമാർ

സർ, ഇവിടെ ഒരു കിളവൻ യുവാക്കളെ അപമാനിക്കുന്നു; കേസെടുക്കണം സർ; ലോക്ക് ഡൗൺ ലുക്കിൽ മമ്മൂട്ടി; ട്രോൾ മഴയുമായി ട്രോളൻമാർ

തേർഡ് ഐ സിനിമ

കൊച്ചി: സർ, ഇവിടെ ഒരു കിളവൻ അടാർ ലുക്കുമായി എത്തിയ യുവാക്കളെ അപമാനിക്കുന്നു. മമ്മൂട്ടിയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിനു പിന്നാലെ ട്രോളുകളുടെ പെരുമഴ. ഇന്നലെ വൈകിട്ട് പുറത്തു വിട്ട ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏ വും ഹിറ്റായി മാറിയ ചിത്രമാണ് മമ്മൂട്ടിയുടേത് എന്നു സംശയമേതുമില്ലാതെ പറയാം.

സാധാരണക്കാർ മുതൽ സിനിമാ മെഗാ സൂപ്പർ താരങ്ങൾ വരെയുള്ളവർ മമ്മൂട്ടിയുടെ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മമ്മൂട്ടിയുടെ ചിത്രത്തിനു താഴെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ നിക്കണോ അതോ പോണോ എന്നാണ് യുവനടൻ ഷറഫുദ്ദീൻ കമന്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെൽഫി ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ലുക്ക് കണ്ട് ആരാധകർക് അന്തം വിടുകയാണ്. 68 വയസ്സ് പിന്നിട്ടിട്ടും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി പുതിയ ചിത്രങ്ങളിലൂടെ വീണ്ടും അത് തെളിയിക്കുകയാണ്.

ഷറഫുദ്ദീനൊപ്പം ഗണപതി, റിമി ടോമി, അമു സിത്താര, സരയും മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഭിപ്രായമറിയിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവരെല്ലാം മമ്മൂട്ടിയുടെ പുതിയ ലുക്ക് ഷെയർ ചെയ്തു കമന്റിട്ടിട്ടുമുണ്ട്.

അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ബിലാൽ 2, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ഇടവേള വന്നത്.