സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി; നിയന്ത്രണം നീട്ടിയത് ഒരാഴ്ചത്തേയ്ക്ക്: കൊവിഡ് കുറയ്ക്കാൻ കർശന നടപടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക.

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള 575 പ്രദേശങ്ങളെ ബി വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്. ടിപിആര്‍ 16-24 ശതമാനത്തിനിടയിലുള്ള 171 പ്രദേശങ്ങളാണ് സി വിഭാഗത്തില്‍. ഡി വിഭാഗത്തില്‍ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള 11 പ്രദേശങ്ങളാണുള്ളത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും.
ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ പ്രവര്‍ത്തിക്കാം. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ 25 ശതമാനം വരെ ജീവനക്കാരോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം.

എ, ബി വിഭാഗങ്ങളില്‍ വരുന്ന പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാം. ഒരേ സമയം പതിനഞ്ച് ആളുകളില്‍ കൂടാതെ പ്രവേശനം അനുവദിക്കാനാണ് ധാരണ.