ലൈഫ് മിഷന്‍ വീടുകളുടെ അടിത്തറ ഇളകി….! നഗരസഭ അധികൃതരും കൗണ്‍സിലറും ചതിച്ചെന്ന് വീട്ടമ്മ; ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ വീട്
സ്വന്തം ലേഖിക
തിരുവനന്തപുരം: വര്‍ക്കലയില്‍ ലൈഫ് മിഷന്‍ വീടുകളുടെ അടിത്തറ ഇളകി.
നഗരസഭ അധികൃതരും കൗണ്‍സിലറും ചതിച്ചെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. വര്‍ക്കല കണ്ണമ്പ ചാലുവിളയിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന കമറുന്നിസ എന്ന വീട്ടമ്മയാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള വീടിന് മുന്നില്‍ നിന്ന് ജീവഭയത്താല്‍ നിലവിളിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കമറുന്നിസയുടെ വീടിന്റെ അടിത്തറ തന്നെ ഇളകുകയായിരുന്നു.
വീടിന്റെ അടുക്കളയും ശൗചാലയവുമൊക്കെ ഏത് നിമിഷവും 50 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴാമെന്ന അവസ്ഥയില്‍ നിസ്സഹായയായി വിലപിക്കുകയാണ് കമറുന്നിസ.
ഇക്കഴിഞ്ഞ മഴയത്ത് കിടപ്പുമുറിയുടെ അടിത്തറയും ഇളകിത്തുടങ്ങിയെന്നും ഇനിയൊരു മഴകൂടി താങ്ങാനുള്ള ശേഷി ഈ വീടിന് ഉണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പറയുമ്പോള്‍ ഈ പാവത്തിന്റെ കണ്ണില്‍ മരണം മുന്നില്‍ കാണുന്നവന്റെ ഭീതിയാണ് നിഴലിക്കുന്നത്.
ഹൃദ്രോഗവും ജന്നിയുമുള്ള നിത്യരോഗിയായിട്ടും തൊഴിലുറപ്പ് പണിക്കുപോയി ജീവിക്കുകയാണ് കമറുന്നിസ. ഭര്‍ത്താവ് ഉപേക്ഷിച്ച തനിക്ക് 19 വയസ്സുള്ള മകന്‍ മാത്രമാണ് ഏക ആശ്രയമെന്ന് ഈ വീട്ടമ്മ പറയുന്നു.