video
play-sharp-fill

അടുക്കള വൃത്തിയാക്കാൻ കഴിയുന്ന പ്രകൃതിദത്തമായ സാധനങ്ങൾ ഉള്ളപ്പോൾ പുറത്തുനിന്നും വാങ്ങേണ്ടതുണ്ടോ? നാരങ്ങ നീര് ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം; ഇങ്ങനെ ചെയ്താൽ മതി!

അടുക്കള വൃത്തിയാക്കാൻ കഴിയുന്ന പ്രകൃതിദത്തമായ സാധനങ്ങൾ ഉള്ളപ്പോൾ പുറത്തുനിന്നും വാങ്ങേണ്ടതുണ്ടോ? നാരങ്ങ നീര് ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം; ഇങ്ങനെ ചെയ്താൽ മതി!

Spread the love

വീടിന്റെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷണസാധനങ്ങളും, പാത്രങ്ങളും, ഉപകരണങ്ങളുമൊക്കെ അടുക്കളയിൽ എപ്പോഴും ആവശ്യമുള്ളതാണ്. എന്നാൽ സാധനങ്ങൾ വൃത്തിയായി ഒതുക്കിവെച്ചില്ലെങ്കിൽ അടുക്കളയിൽ നിന്ന് പണിയെടുക്കാൻ ബുദ്ധിമുട്ടാകും. അടുക്കള വൃത്തിയാക്കാൻ നിരവധി ക്ലീനറുകൾ വിപണിയിലുണ്ട്. എന്നാൽ അടുക്കളയിൽ തന്നെ വൃത്തിയാക്കാൻ കഴിയുന്ന പ്രകൃതിദത്തമായ സാധനങ്ങൾ ഉള്ളപ്പോൾ പുറത്ത് നിന്നും വാങ്ങേണ്ടതുണ്ടോ? നാരങ്ങ നീര് ഉപയോഗിച്ച് അടുക്കള വൃത്തിയാകും. ഇങ്ങനെ ചെയ്താൽ മതി.

നാരങ്ങ നീര് കൊണ്ടുള്ള ക്ലീനിങ് സ്പ്രേ ഉപയോഗിച്ച് അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇതിന് നിങ്ങൾ സൂപ്പർ മാർക്കറ്റിൽ ഒന്നും പോകേണ്ടിവരില്ല. ഇത്രയും മാത്രമേ ചെയ്യാനുള്ളൂ. പാതി മുറിച്ച നാരങ്ങയുടെ നീര് എടുത്തതിന് ശേഷം അതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കണം. ശേഷം ഇതൊരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. വൃത്തിയാക്കേണ്ട ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്ത് കൊടുത്താൽ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ നീരിന് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. മൈക്രോവേവ് വൃത്തിയാക്കുന്നത് മുതൽ പാത്രങ്ങളിലെ തുരുമ്പ് നീക്കം ചെയ്യാൻ വരെ കഴിവുള്ളതാണ് നാരങ്ങ നീര്.

മൈക്രോവേവ് 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനിറ്റുകൾകൊണ്ട് നാരങ്ങ നീര് ഉപയോഗിച്ച് മൈക്രോവേവ് വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് മൈക്രോവേവിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിനുശേഷം വൃത്തിയാക്കാവുന്നതാണ്. മൈക്രോവേവിലെ ഏത് കറയേയും നാരങ്ങ നീര് ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

സ്റ്റീൽ പാത്രങ്ങൾ

നിരന്തരമായി ഉപയോഗിക്കുമ്പോൾ പാത്രങ്ങളിലെ തിളക്കം മങ്ങാൻ കാരണമാകും. എന്നാൽ നാരങ്ങ നീര് ഉപയോഗിച്ച് പഴയ പാത്രങ്ങളെ പുതിയതാക്കാൻ സാധിക്കും. വൃത്തിയാക്കുമ്പോൾ പാത്രത്തിലേക്ക് കുറച്ച് നാരങ്ങ നീര് ഇറ്റിച്ചുകൊടുക്കേണ്ട കാര്യം മാത്രമേയുള്ളു. നിങ്ങളുടെ പാത്രങ്ങൾ തിളങ്ങുന്നത് കാണാം.

തുരുമ്പെടുത്ത കത്തി 

ആസിഡ് കണ്ടന്റ്റ് ഉള്ളതുകൊണ്ട് തന്നെ നാരങ്ങക്ക് തുരുമ്പിനെ തുരത്താനും സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ തുരുമ്പിനെ കളയുകയും കത്തിയെ പുതിയതാക്കുകയും ചെയ്യുന്നു. മുറിച്ച  നാരങ്ങയിൽ കുറച്ച് ഉപ്പ് ഇട്ടുകൊടുത്തതിന് ശേഷം കത്തി ഉരച്ച് കഴുകണം. ഇത് കത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ, അഴുക്ക് എന്നിവയേയും എളുപ്പത്തിൽ നീക്കം ചെയ്യും.

കട്ടിങ് ബോർഡ്

നിരന്തരമായി പച്ചക്കറികൾ മുറിക്കുമ്പോൾ കട്ടിങ് ബോർഡിൽ ഭക്ഷണാവശിഷ്ടങ്ങളും കറയും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നാരങ്ങ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ബോർഡിലേക്ക് പാതി മുറിച്ച നാരങ്ങ ഉപ്പ് ചേർത്ത് ഉരച്ച് വൃത്തിയാക്കാവുന്നതാണ്. നിങ്ങളുടെ കട്ടിങ് ബോർഡ് പുത്തനായി തിളങ്ങുന്നത് കാണാം.

ദുർഗന്ധം അകറ്റും 

അടുക്കള വൃത്തിയാക്കാൻ മാത്രമല്ല ദുർഗന്ധം അകറ്റാനും നാരങ്ങക്ക് സാധിക്കും. എപ്പോഴും ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള ഗന്ധങ്ങൾ അടുക്കളയിൽ തങ്ങി നിൽക്കാം. ഇത് ഒഴിവാക്കാൻ നാരങ്ങ നീര് ചേർത്ത വെള്ളം അടുക്കളയ്ക്ക് ചുറ്റും സ്പ്രേ ചെയ്ത് കൊടുത്താൽ മതി.

അതേസമയം നാരങ്ങാനീര് ഉപയോഗിച്ച് പിച്ചള പാത്രങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കണം. കാരണം ഇത് വിഷവസ്തുക്കൾ രൂപപ്പെടാൻ കാരണമാകും.