
തേർഡ് ഐ ബ്യൂറോ
കോട്ടയം: പൊൻകുന്നത്തെ കോളനി കേന്ദ്രീകരിച്ചു നടക്കുന്നത് കോടികളുടെ അവയവക്കച്ചവടം എന്നു റിപ്പോർട്ട്.
സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിൽ പൊൻകുന്നത്തെ കോളനിയിലെ സ്ത്രീകളെ കെണിയിൽ കുടുക്കുന്ന അവയവ മാഫിയയെപ്പറ്റി വിവരം ലഭിച്ചതിനെ തുടർന്നു, തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് അവയവ മാഫിയയുടെ തട്ടിപ്പിന് ഇരയായ സ്ത്രീകളെപ്പറ്റി തേർഡ് ഐ ന്യൂസ് ലൈവിന് വിവരം ലഭിക്കുന്നത്.
അവയവങ്ങൾക്കായി സ്ത്രീകളെ സമീപിക്കുന്ന ഇടനിലക്കാർ ഇവർക്ക് രണ്ടു മുതൽ നാലു ലക്ഷം രൂപ വരെയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് മാഫിയ സംഘത്തിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
സ്ത്രീകളെ കെണിയിലാക്കാനിറങ്ങുന്ന മാഫിയ സംഘം, ഇവർക്ക് വാഗ്ദാനം ചെയ്യുന്നതിന്റെ പത്തിരട്ടി തുകയാണ് ഇടനിലക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്നും സ്വന്തമാക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ നിന്നും 25 മുതൽ 50 ലക്ഷം രൂപ വരെയാണ് അവയവ മാഫിയയുടെ പല ഇടനിലക്കാരും സ്വന്തമാക്കുന്നത്. ഇവർ ഇതിൽ നിന്നും രണ്ടു മുതൽ നാല് ലക്ഷം രൂപ വരെയാണ് സ്ത്രീകൾക്കു നൽകുന്നത്.
സ്വന്തം അവയവം നഷ്ടമാകുകയും, ജീവിതം തന്നെ പ്രതിസന്ധിയിലാകുകയും ചെയ്ത പല സ്ത്രീകളും തങ്ങൾ തട്ടിപ്പിന് ഇരയായി എന്നത് ഇനിയും അറിഞ്ഞിട്ടില്ല.
പൊലീസിന്റെയും അധികൃതരുടെയും ശക്തമായ ഇടപെടലില്ലെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ ഈ ചതിയിൽ ഇനിയും കുടുങ്ങും.