കോട്ടയം നഗരത്തിൽ അഴിഞ്ഞാടി ഗുണ്ടകളും ക്രിമിനലുകളും; കൊവിഡിന്റെ ഇളവ് ആഘോഷമാക്കി ഗുണ്ടാ സംഘം; അക്രമികളുടെ അഴിഞ്ഞാട്ടം നഗരമധ്യത്തിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ കൊവിഡിനെ തുടർന്നു ലഭിച്ച ഇളവുകൾ മുതലെടുത്ത് അഴിഞ്ഞാടി അക്രമികളും ഗുണ്ടകളും. ഗുണ്ടാ സംഘങ്ങൾ നഗരമധ്യം കീഴടക്കിയതോടെ പൊലീസ് പോലും കുഴപ്പത്തിലായി.
കൊവിഡിനെ തുടർന്നു ലഭിച്ച പരോൾ മുതലെടുത്താണ് ഗുണ്ടാ അക്രമി കഞ്ചാവ് മാഫിയ മോഷണ സംഘങ്ങൾ പരോളിൽ ഇറങ്ങിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ക്രിമിനലുകൾക്കു മാത്രമാണ് കൊവിഡിൽ പരോൾ അനുവദിക്കാത്തത്. എന്നാൽ, ഈ സാഹചര്യം മുതലെടുത്ത് ഗുണ്ടാ സംഘങ്ങൾ പരോളിൽ ഇറങ്ങി അഴിഞ്ഞാടുകയാണ്.
കോട്ടയം നഗരത്തിലാണ് ഗുണ്ടകൾ ഏറ്റവും കൂടുതൽ അഴിഞ്ഞാടുന്നത്. മോഷ്ടാക്കളും പിടിച്ചുപറിക്കാരും സാമൂഹ്യ വിരുദ്ധരും അടക്കമുള്ളവർക്ക് ഇത്തരത്തിൽ ഇളവ് ലഭിച്ചിട്ടുണ്ട്. ഈ ഇളവാണ് ഗുണ്ടാ സംഘങ്ങൾ തങ്ങൾക്ക് വളമാക്കി മാറ്റിയിരിക്കുന്നത്.
തിരുനക്കരയിലും നാഗമ്പടത്തുമാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. ഇവിടെ കറങ്ങി നടക്കുന്ന ഈ സംഘങ്ങൾ സാധാരണക്കാരനെ വഴി നടക്കാൻ പോലും സമ്മതിക്കുന്നില്ല.
പരസ്യമദ്യപാനവും തമ്മിൽതല്ലുമാണ് ഈ മാഫിയ സംഘങ്ങൾ ഇപ്പോൾ നടത്തുന്നത്. കൊവിഡ് ഡ്യട്ടിയ്ക്കിടെ ഇവരെ പിടികൂടാനാവാതെ പൊലീസും വിഷമിക്കുകയാണ്.