മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കുന്നതിൽ പ്രശ്‌നങ്ങളുണ്ട്; വിവാഹത്തോടെ വീട്ടിൽ ദത്തുനിൽക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരം; ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂർ സ്വദേശി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിന്റെ ഉത്തരവ്.

മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടിൽ ദത്തുനിൽക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്നാണ് കോടതിയുടെ അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകൻ ഡേവിഡ് റാഫേൽ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്റി തോമസാണ് പയ്യന്നൂർ സബ് കോടതിയെ സമീപിച്ചത്.

ഫാ. ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നൽകിയ ഭൂമിയാണെന്നും അതിൽ വീടു വച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയിൽ പറഞ്ഞു. താൻ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇതിൽ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും ഹെന്റി ചൂണ്ടിക്കാട്ടി.

ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താൻ ആണെന്ന് ഡേവിസ് റാഫേൽ പറഞ്ഞു. പ്രായോഗികമായി, വിവാഹത്തോടെ താൻ ഇവിടെ ദത്തുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടിൽ താമസിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് മരുമകൻ വാദിച്ചു.

എന്നാൽ വിചാരണക്കോടതി ഇതു തള്ളി. ഇതു ചോദ്യം ചെയ്താണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്.