play-sharp-fill
യോഗ്യതയില്ലെങ്കിലും എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവായാൽ മതി, ഗവൺമെന്റ് ജോലി ഉറപ്പ് ; സി.പി.എം സംസ്ഥാന സമിതിയംഗം ടി.എൻ സീമയുടെ ഭർത്താവിന് സിഡിറ്റ് ഡയറക്ടറായി നിയമനം

യോഗ്യതയില്ലെങ്കിലും എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവായാൽ മതി, ഗവൺമെന്റ് ജോലി ഉറപ്പ് ; സി.പി.എം സംസ്ഥാന സമിതിയംഗം ടി.എൻ സീമയുടെ ഭർത്താവിന് സിഡിറ്റ് ഡയറക്ടറായി നിയമനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവാണെങ്കിൽ ഗവൺമെന്റ് ജോലി ഉറപ്പ്. സി.പി.എം സമിതിയംഗം ടി.എൻ സീമയുംട ഭർത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു. എൽ.ഡി.എഫ് സർക്കാർ വീിണ്ടും ബന്ധുനിയമന വിവാദത്തിലേക്ക്.പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കാനാണ് സർക്കാർ തീരുമാനം.

ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണു സർക്കാർ നിയമനം നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രിക്കു നൽകിയ പരാതി അവഗണിച്ചാണു ജയരാജിന്റെ നിയമനം. ഭരണപക്ഷ യൂണിയനായ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടർ ആക്കുന്നതിൽ എതിർപ്പുമായി രംഗത്തുണ്ട്.