play-sharp-fill
തൊഴിലിടങ്ങളിൽ ആവേശമായി ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എൻ വാസവൻ

തൊഴിലിടങ്ങളിൽ ആവേശമായി ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എൻ വാസവൻ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : തോഴിൽ ക്ഷേമ പ്രവർത്തന ങ്ങളിൽ ഊന്നൽ നൽകുന്ന ഇടതുപക്ഷ സർക്കാരിന് നന്ദിയർപ്പിച്ച് തൊഴിലാളി സമൂഹത്തിൻ്റെ ആവേശ സ്വീകരണം. തൊഴിലിടങ്ങളിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ്റെ വ്യാഴാഴ്ച പ്രചരണം പ്രധാനമായി കേന്ദ്രീകരിച്ചത്.


നാപ്പതേക്കർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ നൂറിലധികം തൊഴിലാളികൾ സ്ഥാനാർഥിക്ക് ആവേശ സ്വീകരണം ഒരുക്കി.ഹസ്തദാനം ചെയ്തും രക്ത ഹാരമണിയിച്ചും തൊഴിലാളികൾ അവരുടെ പിന്തുണ അറിയിച്ചു.പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കാനും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന എൽഡിഎഫ് സർക്കാരിൻ്റെ ക്ഷേമ പ്രവർത്തങ്ങളിൽ വിശ്വാസമാണെന്ന് തൊഴിലാളികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ്റെ പ്രചാരണം ഇന്നലെ രാവിലെ ഐ സി എച്ച് ജംങ്ഷനിൽ നിന്നും ആരംഭിച്ചു. കടകളിൽ വ്യാപാരികളുമായി നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.തുടർന്ന് അമലഗിരി ബി കെ കോളേജ് അധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും കണ്ട് സംസാരിച്ചു. മഠത്തിലെ അമ്മമാർ അനുഗ്രഹ ആശംസകൾ നേർന്നു.

തുടർന്ന് മാന്നാനം സെൻ്റ് സ്റ്റീഫൻസ് ചർച്ച് മലേപ്പള്ളി വികാരി ഫാ.തോമസ് കാച്ചനോലിക്കൽ സ്ഥാനാർഥിയ്ക്ക് വിജയാശംസകൾ നേർന്നു.തുടർന്ന് നാൽപ്പാത്തിമല കോളനി,യൂണിവേഴ്സിറ്റി ജംങ്ഷൻ എന്നിവിടങ്ങളിലും സ്ഥാനാർഥി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം സെൻ്റ് മാത്യൂസ് ചർച്ച് കോട്ടയ്ക്കുപുറം, യൂദാ. ശ്രീഹയുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രം, അനുഗ്രഹ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും വൈകിട്ട് ഏറ്റുമാനൂരിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു കൊണ്ടാണ് സ്ഥാനാർഥിയുടെ പ്രചരണം സമാപിച്ചത്.