ചിങ്ങവനം മോഡൽ ഹെയർ സ്റ്റൈൽ ഉടമ വാഹനാപകടത്തിൽ മരിച്ചു: അപകടം ചിങ്ങവനം ദയറാ പള്ളിയ്ക്ക് സമീപം സ്കൂട്ടറിൽ മിനി ലോറി ഇടിച്ച്

ചിങ്ങവനം മോഡൽ ഹെയർ സ്റ്റൈൽ ഉടമ വാഹനാപകടത്തിൽ മരിച്ചു: അപകടം ചിങ്ങവനം ദയറാ പള്ളിയ്ക്ക് സമീപം സ്കൂട്ടറിൽ മിനി ലോറി ഇടിച്ച്

സ്വന്തം ലേഖകൻ

ചിങ്ങവനം: മോഡൽ ഹെയർ സ്റ്റൈൽ ഉടമ വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് മരിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പാറപ്പുറം കുന്നങ്കര ഭാഗത്ത് പുത്തൻപറമ്പിൽ പരേതനായ ചെല്ലപ്പന്റെ മകൻ പി.സി. പ്രസാദ് (55) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ചിങ്ങവനം ദയറാ പള്ളി ഭാഗത്തെ പെട്രോൾ പമ്പിനു സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മിനിലോറി തട്ടി. റോഡിൽ വീണ് പരുക്കേറ്റതിനെ തുടർന്ന് മകനും സുഹൃത്തുക്കളും ചേർന്ന് ഓട്ടോറിക്ഷയിൽ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും അത്യാഹിത വിഭാഗത്തിൽ ചികിൽസയിലിരിക്കെ മരിക്കുകയും ചെയ്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . സംസ്‌കാരം മാർച്ച് 27 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. . ഭാര്യ: കൊങ്ങാണ്ടൂർ എരമത്ത് ഉഷ. മക്കൾ: പ്രദീഷ് , കണ്ണൻ  , ഉണ്ണി . മരുമകൾ: ശീലക്ഷ്മി (ഹരിപ്പാട് വെട്ടുവേണി തെക്കേടത്ത് തെക്കേതിൽ).