Spread the love

തിരുവനന്തപുരം: പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ നാലുപേര്‍ക്കെതിരെ കേസ്. നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്.

video
play-sharp-fill

അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മര്‍ദ്ദനം. സംഭവത്തിൽ സീനിയർ വിദ്യാര്‍ത്ഥികളായ ബിനോ,വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.

ബിനോ മര്‍ദ്ദിച്ചതായി അഭിറാമിന്‍റെ സുഹൃത്ത് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന് പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അകത്തുകയറി അഭിറാമിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് അഭിറാം മൊഴി നൽകിയിരുന്നു. തുടര്‍ന്നാണ് പാറശ്ശാല പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം. അഭിറാമിന്‍റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്. മര്‍ദനത്തിൽ അഭിറാമിന്‍റെ പല്ല് ഉള്‍പ്പെടെ പൊട്ടി.