സ്വന്തം ലേഖിക
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ല.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിന്‍സിപ്പാള്‍ വിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിഎ പ്രതിനിധികളും പങ്കെടുക്കും. ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തിലാണ് തീരുമാനം.
റെഗുലര്‍ ക്ലാസ് തുടങ്ങുന്നതിലും ഈ മാസം 24ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിലും ഇതിന് ശേഷം തീരുമാനമെടുക്കും.
സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാം. എസ്‌എഫ്‌ഐ അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ആക്രമിച്ചവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം.