വിജയിക്കാനായില്ലെങ്കിലും തോല്‍പ്പിക്കാനായി; പരാജയത്തിലേക്കു നയിച്ചത് ലതികാ സുഭാഷ് പിടിച്ച വോട്ടാണെന്ന് പ്രിന്‍സ് ലൂക്കോസ്; വിമതസ്വരങ്ങള്‍ ഇനിയും കേട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ച് വരവുണ്ടാകില്ലെന്ന് കാണിച്ച് കൊടുത്ത് ലതിക
സ്വന്തം ലേഖകന്‍
കോട്ടയം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിന് വിജയിക്കാനായില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിനെ തോല്‍പിക്കാനായി.
സി.പി.എമ്മിലെ വി.എന്‍. വാസവനാണ് 58,289 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന്റെ പ്രിന്‍സ് ലൂക്കോസ് 43986 വോട്ടുനേടി രണ്ടാംസ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.എന്‍. ഹരികുമാര്‍ 13746 വോട്ടും നേടി മൂന്നാമതുമെത്തി. 7624 വോട്ടാണ് അവര്‍ക്കു നേടാനായത്.6.04 ശതമാനം വോട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലതികക്കു കിട്ടിയ വോട്ടും പ്രിന്‍സിനു കിട്ടിയ വോട്ടും കൂട്ടിയാല്‍ കോണ്‍ഗ്രസിന് വിജയത്തിലേക്ക് എളുപ്പം നടന്ന് കയറാമായിരുന്നു.
തന്റെ പരാജയത്തിന് കാരണമായത് ലതികാ സുഭാഷ് പിടിച്ച വോട്ടാണെന്ന് പ്രിന്‍സ് ലൂക്കോസ് തന്നെ തുറന്ന് പറഞ്ഞു.
ഏറ്റുമാനൂരില്‍ നോട്ടക്ക് 780 വോട്ട് ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം.മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാതെ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് തല മുണ്ഡനം ചെയ്ത ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.
വിമത സ്വരങ്ങള്‍ക്ക് കാതോര്‍ത്തില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് ലതികയും കാണിച്ച് തരികയാണ്.