കർഷകരെ കണ്ണീരിലാഴ്ത്തി പോളശല്യം..! ജെ ബ്ലോക്ക് ഒൻപതിനായിരം  പുത്തൻതോട്ടിൽ പോളനിറഞ്ഞതോടെ നെൽ കർഷകർ ദുരിതത്തിൽ..! പോള നീക്കാൻ പരാതി നൽകിയിട്ടും പരിഹാരം കാണാതെ അധികൃതർ..!

കർഷകരെ കണ്ണീരിലാഴ്ത്തി പോളശല്യം..! ജെ ബ്ലോക്ക് ഒൻപതിനായിരം പുത്തൻതോട്ടിൽ പോളനിറഞ്ഞതോടെ നെൽ കർഷകർ ദുരിതത്തിൽ..! പോള നീക്കാൻ പരാതി നൽകിയിട്ടും പരിഹാരം കാണാതെ അധികൃതർ..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നെൽ കർഷകരെ ദുരിതത്തിലാക്കി പോള ശല്യം. പതിനഞ്ചിൽക്കടവ്, കാഞ്ഞിരം, വെട്ടിക്കാട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പുത്തൻതോട്ടിൽ പോളനിറഞ്ഞതോടെ നെല്ല് എങ്ങനെ പുറത്തെത്തിക്കുമെന്നതാണ് കർഷകരുടെ ആശങ്ക.

ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം മറ്റു പാടശേഖരങ്ങളായ നമ്പുകാട്മുട്ട്, തൈ ബ്ലോക്ക്, 15ൽകടവ് വെട്ടിക്കാട് എന്നിവിടങ്ങളിലും പോള ശല്യം വ്യാപകമാണ്. ഇവിടങ്ങളിലെ 1800 ഏക്കർ പാടശേഖരങ്ങളിൽ 20% മാത്രമാണ് കരപ്പാടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉൾനാടൻ പാടങ്ങളിലേക്ക് എത്താൻ കർഷകരുടെ പ്രധാന ആശ്രയം വള്ളമാണ്. എന്നാൽ പോള കയറി നിറഞ്ഞതോടെ അതും നിലച്ച മട്ടാണ്.

പാടത്തേക്ക് പണിക്കാരെയും കൊയ്ത്തിനു യന്ത്രങ്ങളും വള്ളത്തിൽ കയറ്റിയാണ് എത്തിക്കുന്നത്. കൊയ്ത്തിനുശേഷം നെല്ല് വള്ളത്തിൽ കയറ്റി തിരുവാർപ്പ്, കാഞ്ഞിരം ഭാഗങ്ങളിൽ എത്തിച്ച് ലോറികളിലേക്ക് മാറ്റുകയാണ് പതിവ്.

എന്നാൽ പോള ശല്യം രൂക്ഷമായതോടെ വള്ളം ഇറക്കണമെങ്കിൽ കർഷകർക്ക് അമിത തുക നൽകേണ്ടിവരും. സാധനങ്ങൾ വള്ളത്തിൽ കയറ്റി കൊണ്ടുപോകുന്നതിനു സാധാരണ 500 രൂപയാണ് ഈടാക്കുന്നതെങ്കിൽ പോള നിറയുന്നതോടെ കർഷകർക്ക് ആയിരം രൂപ നൽകേണ്ടിവരും. ഇതോടെ വൻ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്.
അമിത തുക നൽകാൻ മടിച്ചാൽ നെല്ല് പുറത്തെത്തിക്കാൻ ആവാതെ ഗതികേടിലാകും കർഷകർ.

പോള ശല്യം രൂക്ഷമായതോടെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരന്തരം കർഷകർ പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

അതേസമയം കുളവാഴയും പായലും നിറഞ്ഞ്‌ ആലപ്പുഴ–കോട്ടയം ജലപാതയില്‍ ബോട്ടുഗതാഗതം ദുരിതമയം. ഗതാഗതം നിലയ്‌ക്കുന്ന രീതിയില്‍ വെട്ടിക്കാട്ടുമുതല്‍ കോട്ടയം കോടിമത ജെട്ടിവരെ പോള തിങ്ങിയിരിക്കുകയാണ്‌.

പോളയുടെ അടിയില്‍ കിടക്കുന്ന തടിക്കഷണങ്ങള്‍, ഓല, വലസാമഗ്രികള്‍ തുടങ്ങിയവ ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങി ബോട്ടുയാത്ര മണിക്കൂറുകള്‍ തടസ്സപ്പെടുന്നത്‌ പതിവായി. ബോട്ട്‌ ജീവനക്കാര്‍ വളരെസമയം പണിപ്പെട്ടാണ്‌ തടസ്സം മാറ്റി യാത്ര തുടരുന്നത്‌. വൈകുന്നേരം 5.15നുള്ള ബോട്ട്‌ രാത്രി എട്ടോടെയാണ്‌ കോട്ടയത്തെത്തുന്നത്‌.

ബോട്ട്‌ തകരാറിലാകുന്നതോടെ രാത്രിയില്‍ വെളിച്ചംപോലുമില്ലാത്ത ഇടങ്ങളില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങിപ്പോകും. കോട്ടയത്തെത്തിയാല്‍ വീട്ടിലെത്താന്‍ വാഹനംപോലും കിട്ടില്ല. എത്രയും വേഗം പായലും കുളവാഴയും വാരിമാറ്റണമെന്നാണ്‌ ബോട്ടുജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.